അടൂർ: സി.പി.എം ജില്ല സമ്മേളനത്തിന് തിങ്കളാഴ്ച അടൂരിൽ തുടക്കമാകും. പി.കെ. കുമാരൻ നഗറില്‍ (അടൂർ മാർത്തോമ യൂത്ത് സൻെറര്‍) സമ്മേളനം സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രൻപിള്ള ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ വൈക്കം വിശ്വൻ, ഡോ. ടി.എം. തോമസ് ഐസക്, കെ.കെ. ശൈലജ, എ.കെ. ബാലൻ എന്നിവർ പങ്കെടുക്കും. 29ന് സമാപന സമ്മേളനം പി.ബി. സന്ദീപ് കുമാർ നഗറിൽ (കെ.എസ്.ആർ.ടി.സി ജങ്ഷന്‍) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. 11 ഏരിയ കമ്മിറ്റികളെ പ്രതിനിധീകരിച്ച് 50 പ്രതിനിധികളും 33 ജില്ല കമ്മിറ്റി അംഗങ്ങളും ജില്ലയിലുള്ള രണ്ട് സംസ്ഥാന കമ്മിറ്റി അംഗങ്ങളും ഉൾപ്പെടെ 185 പേരാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.