മല്ലപ്പള്ളി: മണിമലയാറ്റിലെ വായ്പ്പൂര് തേലപ്പുഴക്കടവ് മദ്യപരുടെ താവളമാകുന്നു. നിയന്ത്രിക്കാൻ നടപടിയെടുക്കാതെ അധികൃതരും. ദൂരെ സ്ഥലങ്ങളിൽനിന്ന് വരുന്ന യുവാക്കളാണ് മദ്യപാനത്തിനായി തേലപ്പുഴക്കടവിലെ തൂക്കുപാലവും മണിമലയാറിൻെറ തീരവും തെരഞ്ഞെടുക്കുന്നത്. തൂക്കുപാലം വിനോദസഞ്ചാരികളായ യുവാക്കൾക്ക് കൗതുക കാഴ്ചയാണ് സമ്മാനിക്കുന്നത്. അവധി ദിവസങ്ങൾ ആയതിനാൽ ഇവിടെ സഞ്ചാരികളുടെ എണ്ണവും ദിനംപ്രതി വർധിക്കുകയാണ്. എന്നാൽ, ചതിക്കുഴികൾ ഏറെയുണ്ടെന്ന കാര്യം പലപ്പോഴും മറന്നാണ് യുവാക്കൾ ഉൾപ്പെടെയുള്ളവർ ആറ്റിലേക്ക് കുളിക്കാൻ ഇറങ്ങുന്നത്. മദ്യത്തിൻെറ ലഹരിയിൽ ഇവർ പ്രദേശവാസികൾ നൽകുന്ന അപകട മുന്നറിയിപ്പും അവണിക്കുകയാണ് പതിവ്. നിരവധി മുങ്ങിമരണങ്ങളും ഇങ്ങനെ നടന്നിട്ടുെണ്ടന്ന് നാട്ടുകാർ പറയുന്നു. തൂക്കുപാലത്തിനു സമീപം നടക്കുന്ന മദ്യപാനവും സാമൂഹിക വിരുദ്ധശല്യവും നിയന്ത്രിക്കാൻ നടപടി ഉണ്ടാകണമെന്ന ആവശ്യം ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.