26 കോടി രൂപയാണ് പാലം നിർമാണത്തിനായി വകയിരുത്തിയത് റാന്നി: നിർമാണം മുടങ്ങിയ റാന്നി പുതിയപാലം പണി പുനരാരംഭിക്കാൻ നടപടി ആരംഭിച്ചു. പാലത്തിൻെറ നിർമാണത്തിനായി സ്ഥലം ഏറ്റെടുക്കുന്നത് സംബന്ധിച്ച ഇലവൺ വൺ നോട്ടിഫിക്കേഷൻ പുറത്തിറങ്ങിയതായി അഡ്വ. പ്രമോദ് നാരായൺ എം.എൽ.എ അറിയിച്ചു. അപ്രോച്ച് റോഡിനായി സ്ഥലം ഏറ്റെടുക്കാനുള്ള നടപടിക്കായി കലക്ടർ ഡെപ്യൂട്ടി കലക്ടർ എൽ.എയെ ചുമതലപ്പെടുത്തി. റാന്നി വില്ലേജിൽ 132ഉം അങ്ങാടിയിൽ 20ഉം വസ്തു ഉടമകളിൽനിന്നാണ് സ്ഥലം ഏറ്റെടുക്കേണ്ടത്. പുനലൂർ-മൂവാറ്റുപുഴ സംസ്ഥാനപാതക്ക് സമാന്തരമായി പമ്പാനദിക്ക് കുറുകെ പെരുമ്പുഴ ഉപാസന കടവുകളെ ബന്ധിപ്പിച്ചുകൊണ്ടാണ് പുതിയ പാലത്തിൻെറ നിർമാണം ആരംഭിച്ചത്. 26 കോടി രൂപയാണ് പാലം നിർമാണത്തിനായി വകയിരുത്തിയത്. എന്നാൽ, ഇരുകരകളിലുമുള്ള അപ്രോച്ച് റോഡിനായി സ്ഥലം ഏറ്റെടുക്കൽ വൈകിയതോടെ പാലം നിർമാണം ഇടക്ക് ഉപേക്ഷിക്കുകയായിരുന്നു. സ്ഥലം ഏറ്റെടുത്ത് അപ്രോച്ച് റോഡ് നിർമിച്ചാൽ മാത്രമേ പാലത്തിൻെറ ബാക്കി പ്രവൃത്തി പൂർത്തിയാവുകയുള്ളൂ. അങ്ങാടി കരയിൽ തിരുവല്ല റാന്നി റോഡിൽനിന്ന് ഉപാസന കടവിലേക്കുള്ള പാത വീതി വർധിപ്പിച്ചാണ് അപ്രോച്ച് റോഡ് ഉയർത്തുന്നത്. രാമപുരം-ബ്ലോക്ക് പടി ബൈപാസ് റോഡ് വീതി വർധിപ്പിച്ചാണ് പെരുമ്പുഴ ഭാഗത്ത് അേപ്രാച്ച് റോഡ് നിർമിക്കുന്നത്. പെരുമ്പുഴ ഭാഗത്തുള്ള അേപ്രാച്ച് റോഡിന് ഏതാണ്ട് ഒരു കിലോമീറ്ററിലധികം നീളമുണ്ട്. റോഡിനുള്ള സ്ഥലം അളന്ന് നേരത്തേ കല്ലിട്ടിട്ടുണ്ട്. Ptl rni - 1 bridge ഫോട്ടോ. നിർമാണം മുടങ്ങിയ റാന്നി പുതിയപാലം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.