കസ്തൂർബ ഗാന്ധിഭവനിൽ ക്രിസ്മസ് ആഘോഷിച്ചു

അടൂർ: മിത്രപുരം കസ്തൂർബ ഗാന്ധിഭവ​ൻെറയും കരുവാറ്റ സൻെറ്​ മേരീസ് ഓർത്തഡോക്സ് ചർച്ച്‌ യുവജന സംഘടനയുടെയും ആഭിമുഖ്യത്തിൽ ക്രിസ്മസ് ആഘോഷിച്ചു. ഫാ. ജോൺ വർഗീസ് ഉദ്ഘാടനം ചെയ്തു. കസ്തൂർബ ഗാന്ധിഭവൻ വികസന സമിതി ചെയർമാൻ പഴകുളം ശിവദാസൻ അധ്യക്ഷതവഹിച്ചു. അന്തേവാസികൾക്കായി കമ്പിളി പുതപ്പുകളുടെ വിതരണം നഗരസഭ മുൻ ചെയർമാൻ ഉമ്മൻ തോമസ് നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത്​ അംഗം എ.പി. സന്തോഷ്‌, സനിൽ അടൂർ, തോട്ടുവ മുരളി, സുനിൽ മൂലയിൽ, എസ്. മീരാസാഹിബ്, എം.ആർ. ജയപ്രസാദ്, റോൺ രാജൻ, ഡോ. ഡി. ഗോപിമോഹൻ, കെ.എൻ. ചന്ദ്രശേഖരപിള്ള, കസ്തൂർബ ഗാന്ധിഭവൻ വികസന സമിതി സെക്രട്ടറി കുടശ്ശനാട് മുരളി ശ്രീദേവ്, ബി. രമേശൻ, ജയശ്രീ, ജയകുമാർ എന്നിവർ സംസാരിച്ചു. PTL ADR XMAS അടൂർ മിത്രപുരം കസ്തൂർബ ഗാന്ധിഭവനിൽ ക്രിസ്മസ് ആഘോഷം ഫാ. ജോൺ വർഗീസ് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.