ഓരോ സാഹിത്യ സൃഷ്​ടിയും മനുഷ്യമനസ്സിനെ വെളിച്ചത്തിലേക്ക് നയിക്കുന്നതാകണം -പി.എസ്. ശ്രീധരൻപിള്ള

പന്തളം: ഓരോ സാഹിത്യസൃഷ്​ടിയും മനുഷ്യമനസ്സിനെ വെളിച്ചത്തിലേക്ക് നയിക്കുന്നതാകണമെന്നും എഴുത്തിൽ കൂടുതൽ വേണ്ടത് സാമൂഹിക പ്രതിബദ്ധതയാണന്നും ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ള പറഞ്ഞു. ജ്ഞാനപീഠം പുരസ്കാരം ലഭിച്ച ദാമോധർ മാദിയോയുടെ പ്രശസ്ത നോവൽ കാർമാലി​ൻെറ മലയാള പരിഭാഷ രാജേശ്വരി ജി.നായർ നിർവഹിച്ചതി​ൻെറ പ്രകാശന ചടങ്ങ് നിർവഹിക്കുകയായിരുന്നു അദ്ദേഹം. പന്തളം ലയൺസ് ഹാളിൽ നടന്ന ചടങ്ങിൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ആദ്യ കോപ്പി സ്വീകരിച്ചു. നഗരസഭ അധ്യക്ഷ സുശീല സന്തോഷ് അധ്യക്ഷതവഹിച്ചു. സാഹിത്യ അക്കാദമി അവാർഡ് ജേതാവ് വി. മുസാഫർ അഹമ്മദ് പുസ്തകപരിചയം നിർവഹിച്ചു. ശ്രീകുമാർ മുണ്ടക്കൽ, എം.പി. വാസു നായർ, പി.കെ. പുഷ്പലത, രാജേശ്വരി ജി.നായർ എന്നിവർ സംസാരിച്ചു. ഫോട്ടോ: ജ്ഞാനപീഠം പുരസ്കാരം ലഭിച്ച ദാമോധർ മാദിയോയുടെ നോവൽ കാർമാലി​ൻെറ മലയാള പരിഭാഷ ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിന്​ ആദ്യ കോപ്പി നൽകി പ്രകാശനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.