വടശ്ശേരിക്കര: ജനീഷ്കുമാർ എം.എൽ.എയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന കരുതൽ ഭവന പദ്ധതിയിൽപ്പെടുത്തി സീതത്തോട് പഞ്ചായത്തിലെ അഞ്ചാം വാർഡായ വാലുപാറ ഉറുമ്പിനിയിൽ വാലുപറമ്പിൽ വീട്ടിൽ രാമചന്ദ്രനും കുടുംബത്തിനും പുതിയ വീട് നിർമിച്ചുനൽകി. നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ വീടിൻെറ താക്കോൽദാനം നിർവഹിച്ചു. മനോദൗർബല്യമനുഭവിക്കുന്ന രാമചന്ദ്രനും ഭാര്യയും മകളും അടങ്ങുന്നതാണ് കുടുംബം. യു.കെ മലയാളി അസോസിയേഷനാണ് വീട് സ്പോൺസർ ചെയ്തിരിക്കുന്നത്. ചടങ്ങിൽ കെ.യു. ജനീഷ് കുമാർ എം.എൽ.എ അധ്യക്ഷത വഹിച്ചു. സീതത്തോട് പഞ്ചായത്ത് പ്രസിഡൻറ് ജോബി ടി. ഈശോ, ജില്ല പഞ്ചായത്ത് അംഗം ലേഖാ സുരേഷ്, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ പി.ആർ. പ്രമോദ്, അഡീഷനൽ ഗവ. പ്ലീഡർ എസ്.മനോജ്, യു.കെ മലയാളി അസോസിയേഷൻ പ്രതിനിധികളായ അജി ഗംഗാധരൻ, അജയൻ പിള്ള, കരുതൽ ഭവന നിർമാണ പദ്ധതി കോഓഡിനേറ്റർ രാജേഷ് ആേക്ലത്ത്, ജിൻസ് കെ. ഉമ്മൻ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.