യാത്രക്ലേശം രൂക്ഷം

മല്ലപ്പള്ളി: തുരുത്തിക്കാട്, കോമളം, വെണ്ണിക്കുളം പ്രദേശങ്ങളിലെ യാത്രക്ലേശം പരിഹരിക്കാൻ നടപടി ഉണ്ടാകണമെന്ന ആവശ്യം ശക്തമാകുന്നു. വെണ്ണിക്കുളം കോമളം പാലത്തി‍ൻെറ സമീപം പാത തകർന്നതുമൂലം യാത്ര സൗകര്യമില്ലാതെ ദുരിതമനുഭവിക്കുന്ന പ്രദേശങ്ങളിൽകൂടി കെ.എസ്.ആർ.ടി.സി സർവിസ് ആരംഭിക്കണമെണാന്ന് നാട്ടുകാരുടെ ആവശ്യം. പുറമറ്റം-കല്ലൂപ്പാറ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാലത്തി‍ൻെറ സമീപ പാതയാണ് പ്രളയത്തിൽ ഒലിച്ചുപോയത്. യാത്രമാർഗമില്ലാതെ ബുദ്ധിമുട്ടുകയാണ് അമ്പാട്ടുഭാഗം, തുരുത്തിക്കാട്, പാലത്തിങ്കൽ, കുരിശുകവല, തച്ചക്കാലിൽ പടി പ്രദേശവാസികൾ. പലത്തി​ൻെറ സമീപ പാത തകർന്നതോടെ വെണ്ണിക്കുളം, കോമളം എന്നിവിടങ്ങളിലെ വ്യാപാരികൾക്കും കടുത്ത നഷ്​ടമാണ് ഉണ്ടായിരിക്കുന്നത്. യാത്രസൗകര്യം ഒരുക്കുന്നതിന് താൽക്കാലിക നടപടിയെങ്കിലും ഉണ്ടാകണമെന്ന ആവശ്യം ശക്തമാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.