കോന്നി: ക്രിസ്മസ്-നവവത്സര സ്പെഷൽ ഡ്രൈവ് തീവ്ര പരിശോധനകളുടെ ഭാഗമായി എക്സൈസ് വകുപ്പിൻെറ നേതൃത്വത്തിൽ തണ്ണിത്തോട് ഫോറസ്റ്റ് അധികൃതരുമായി ചേർന്ന് നടത്തിയ റെയ്ഡിൽ . മേക്കണ്ണം ഒറ്റപ്ലാവ് നിൽക്കുന്നതിൽ സന്തോഷ് ചാരായം വാറ്റാൻ പാട്ടകൃഷി ഭൂമിയിൽ സൂക്ഷിച്ച 105 ലിറ്റർ കോടയാണ് പിടികൂടിയത്. പ്രതിയെ അറസ്റ്റ് ചെയ്തിട്ടില്ല. കന്നാസുകളിൽ സൂക്ഷിച്ച നിലയിലായിരുന്നു. റെയ്ഡിൽ റേഞ്ച് ഇൻസ്പെക്ടർ അരുൺ അശോക്, അസി.എക്സൈസ് ഇൻസ്പെക്ടർ എ. ഷെമീർ, തണ്ണിത്തോട് സെക്ഷൻ ഫോറസ്റ്റ് ഓഫിസർ എ.എസ്. മനോജ്, പ്രിവൻറിവ് ഓഫിസർമാരായ ശശിധരൻ പിള്ള, ബിജു ഫിലിപ്, ടി.പി. തോമസ്, കെ.ആർ. സജികുമാർ, ബീറ്റ് ഫോറസ്റ്റ് ഓഫിസർ അമൃത, കൃഷ്ണപ്രിയ, സിവിൽ എക്സൈസ് ഓഫിസർ എൻ. പ്രവീൺ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.