പത്തനംതിട്ട: ജില്ല ഉപഭോക്തൃ തര്‍ക്കപരിഹാര കമീഷനും ജില്ല ലീഗല്‍ സര്‍വിസ് അതോറിറ്റിയും ചേര്‍ന്ന് ദേശീയ ഉപഭോക്തൃ ദിനത്തില്‍ ഉപഭോക്തൃ തര്‍ക്ക കേസുകള്‍ക്ക് മാത്രമായി അദാലത് നടത്തും. 24ന് രാവിലെ 10ന് കമീഷന്‍ ഹാളില്‍ ജില്ല പഞ്ചായത്ത് പ്രസിഡൻറ് ഓമല്ലൂര്‍ ശങ്കരന്‍ ഉദ്ഘാടനം ചെയ്യും. സി.ഡി.ആര്‍.സി പ്രസിഡൻറ് ബേബിച്ചന്‍ വെച്ചൂച്ചിറ അധ്യക്ഷത വഹിക്കും. കമീഷന്‍ അംഗങ്ങളായ എന്‍. ഷാജിത ബീവി, നിഷാദ് തങ്കപ്പന്‍, സി.വി. ജ്യോതിരാജ് എന്നിവര്‍ പങ്കെടുക്കും. വിമുക്ത ഭടന്മാര്‍ക്ക് പരാതികള്‍ ബോധിപ്പിക്കാം പത്തനംതിട്ട: മദ്രാസ് റെജിമൻെറ് റെക്കോഡ് ഓഫിസില്‍നിന്നുള്ള പ്രതിനിധികള്‍ 24ന് രാവിലെ 10 മുതല്‍ ഉച്ചക്ക് ഒന്നുവരെ ജില്ല സൈനിക ക്ഷേമ ഓഫിസില്‍ പരാതികള്‍ സ്വീകരിക്കും. വിമുക്ത ഭടന്മാര്‍, അവരുടെ വിധവകള്‍, ആശ്രിതര്‍ തുടങ്ങിയവര്‍ക്ക് പരാതികള്‍(ഡോക്യുമെേൻറഷന്‍ തുടങ്ങിയവ) നല്‍കാം. ഫോണ്‍: 0468-2061104.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.