വടശ്ശേരിക്കര: പൊതുവഴിയിൽ അറവുമാലിന്യം തള്ളിയതായി പരാതി. നാറാണംമൂഴി അടിച്ചിപ്പുഴ റോഡിൽ പാലത്തിന് സമീപത്തായി റോഡിൽ കവറിലാക്കിയ നിലയിലാണ് അറവുമാലിന്യം തള്ളിയത്. ദുർഗന്ധം വമിച്ചിട്ട് റോഡിൽക്കൂടി നടന്നുപോകാൻ പറ്റാത്ത സ്ഥിതിയാണ്. വിദ്യാർഥികൾ അടക്കം നിരവധി പേരാണ് ഇതുവഴിപോകുന്നത്. തൊട്ടടുത്തായി രണ്ടു സ്കൂളുകളും പ്രവർത്തിക്കുന്നുണ്ട്. പ്രദേശത്ത് ഇത്തരത്തിൽ വീടുകളിൽനിന്നുള്ള ആഹാര അവശിഷ്ടങ്ങൾ ഉൾെപ്പടെ തള്ളുന്നത് പതിവാണെന്ന് നാട്ടുകാർ ആരോപിച്ചു. സാമൂഹിക വിരുദ്ധർ രാത്രിയുടെ മറവിലാണ് റോഡുകളിലും മറ്റും മാലിന്യം ഇത്തരത്തിൽ തള്ളുന്നത്. പന്നി ഉൾപ്പടെയുള്ള മൃഗങ്ങൾക്ക് ആഹാരമായി അറവുമാലിന്യം ഉപയോഗിക്കുന്നവരുമുണ്ട്. എന്നാൽ, ഇത്തരത്തിൽ കടകളിൽനിന്ന് മറ്റും ശേഖരിച്ചു കൊണ്ടുപോകുന്നവ അലക്ഷ്യമായി തുറന്ന വാഹനത്തിൽ കൊണ്ടുപോകുന്നത് പലപ്പോഴും ആളുകൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.