അടൂർ: സ്വന്തം പ്രവർത്തനകേന്ദ്രംപോലും വൃത്തിയാക്കാത്ത പൊതുമരാമത്ത് നിരത്ത് വിഭാഗം അധികൃതർ പാതകളുടെ അറ്റകുറ്റപ്പണി നടത്താത്തതിൽ എന്താണ് അത്ഭുതം?!. പൊതുമരാമത്ത് (നിരത്ത് വിഭാഗം) അസി. എക്സിക്യൂട്ടിവ് എൻജിനീയറുടെ കാര്യാലയത്തിൽ എത്തുന്നവരുടെയെല്ലാം മനസ്സിൽ ഈ ചോദ്യമുയരാം. സബ് ഡിവിഷൻ ഓഫിസ് പരിസരം കാടുകയറി ഇഴജന്തുക്കളുടെ വിഹാരകേന്ദ്രമാണ്. പഴയ ബിറ്റുമിൻ യാർഡിൻെറ ഭാഗമാണ് കാടുകയറിയത്. ഇവിടെ െവച്ച ടാർ വീപ്പക്ക് മുകളിൽ ചെടി പടർന്ന് കിടക്കുകയാണ്. വലിയ പൊക്കത്തിൽ കാട് രൂപപ്പെട്ടതോടെ താഴത്തെ ഓഫിസ് വഴി നടന്ന് പോകാൻ കഴിയില്ല. സമീപവാസികൾക്കും ഇത് ബുദ്ധിമുട്ടായിരിക്കുകയാണ്. താഴത്തെ എ.ഇ ഓഫിസിൻെറ മേൽക്കൂരയിലേക്കും കാട് പടർന്നുകയറിയിട്ടുണ്ട്. ഇതിനടുത്തായാണ് മന്ത്രിമാർ ഉൾെപ്പടെയുള്ള വി.ഐ.പികൾ തങ്ങുന്ന പി.ഡബ്ല്യു.ഡി റെസ്റ്റ് ഹൗസുള്ളത്. പ്രധാനപ്പെട്ട ചർച്ചകളും ഔദ്യോഗിക മീറ്റിങ്ങുകളും നടക്കുന്ന െറസ്റ്റ് ഹൗസ് പരിസരത്തെ കാട് നീക്കം ചെയ്യാൻ നടപടി വേണമെന്നാണ് ആവശ്യം. PTL ADR PWD പൊതുമരാമത്ത് നിരത്ത് വിഭാഗം അടൂർ സബ് ഡിവിഷൻ ഓഫിസ് വളപ്പ് കാടുകയറിയ നിലയിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.