തോണിക്കുഴി-വള്ളിക്കാല കുടിവെള്ള പദ്ധതി യഥാർഥ്യമായി

പത്തനംതിട്ട: നഗരസഭ ഒന്നാംവാർഡിലെ തോണികുഴി-വള്ളിക്കാല കുടിവെള്ള പദ്ധതി യഥാർഥ്യമായി. പ്രദേശത്തെ ഇരുപതോളം വീടുകൾക്ക് ഇതി​ൻെറ പ്രായോജനം ലഭിക്കും. നഗരസഭ ആസൂത്രണ ഫണ്ടിൽനിന്ന് അഞ്ച്​ ലക്ഷം രൂപ ​െചലവഴിച്ചാണ് പൂർത്തീകരിച്ചത്. ഇതോടുകൂടി കലാകാലങ്ങളായി പ്രദേശത്തുകാർ അനുഭവിച്ചുകൊണ്ടിരുന്ന കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരമായി. നഗരത്തി​ൻെറ ഉയർന്ന പ്രദേശമായതിനാൽ ഇവിടെ കുടിവെള്ളത്തിന് വലിയ ബുദ്ധിമുട്ടായിരുന്നു. കിണർ കുഴിച്ചാൽ പോലും വെള്ളം ലഭിക്കാത്ത പ്രദേശമാണ്​. അരക്കിലോമീറ്ററുകളോളം നടന്ന് കുത്തനെ ഉള്ള പടികൾ കയറിയാണ് വെള്ളം എത്തിച്ചിരുന്നത്. ഉദ്ഘാടനം നഗരസഭ ചെയർമാൻ ടി. സക്കീർ ഹുസൈൻ നിർവഹിച്ചു. വാർഡ് കൗൺസിലർ ശോഭ കെ.മാത്യു അധ്യക്ഷതവഹിച്ചു. ചെയർമാൻ കോൺട്രാക്ടർ ഡെന്നിയെ പൊന്നാടണിയിച്ചു ആദരിച്ചു. ജില്ല്​ ആസൂത്രണ സമിതി അംഗം പി.കെ. അനീഷ്, സ്പോർട്സ് കൗൺസിൽ പ്രസിഡൻറ്​ കെ. അനിൽകുമാർ, കൗൺസിലർ അനില അനിൽ, വത്സമ്മ തോമസ്, എം.ജെ. രവി, സെലീന വള്ളിക്കാല, അനു വള്ളിക്കാല, സുരേഷ്, സൈമൺ കെ.സി, വിനോദ്, മാത്തുക്കുട്ടി, കൃഷ്ണൻകുട്ടി, സന്തോഷ്‌, അജയൻ, ആശ, മഞ്ജു സന്തോഷ്‌, മഞ്ജു സുഭാഷ്,അജി, എബ്രഹാം നൈനാൻ എന്നിവർ സംസാരിച്ചു. Phot.. തോണിക്കുഴി-വള്ളിക്കാലാ കുടിവെള്ള പദ്ധതി നഗരസഭ ചെയർമാൻ ടി. സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.