സ്പീക്കര്‍ക്ക്​ മുന്നില്‍ പോയൻറ് ഓഫ് ഓര്‍ഡര്‍ ഉന്നയിച്ച് കുട്ടികള്‍

റാന്നി: പ്രതിപക്ഷം നിയമസഭയില്‍നിന്ന്​ ഇറങ്ങിപ്പോകുന്നതും നിയമസഭ സ്തംഭനങ്ങളും നിയമ നിര്‍മാണത്തെ ബാധിക്കാറില്ലേയെന്ന് നിയമസഭ സ്പീക്കര്‍ക്കുമുന്നില്‍ പോയൻറ് ഓഫ് ഓര്‍ഡര്‍ ഉന്നയിച്ച് കുട്ടികള്‍. ഏറെ ശ്രദ്ധേയമായ ഈ ചോദ്യത്തിന്, പ്രതിഷേധം ഉണ്ടാകാറുണ്ടെങ്കിലും കേരള നിയമസഭ ഇതുവരെ നിര്‍ത്തിെവക്കുകയോ സ്തംഭിക്കുകയോ ചെയ്തിട്ടില്ലെന്ന് സ്പീക്കര്‍ പറഞ്ഞു. റാന്നിയിലെ നോളജ് വില്ലേജി‍ൻെറ ഭാഗമായ നോളജ് അസംബ്ലിയില്‍ കുട്ടികളുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. മെച്ചപ്പെട്ട രീതിയില്‍ പ്രവര്‍ത്തിക്കുന്ന നിയമസഭയാണ് സംസ്ഥാനത്തിനുള്ളത്. ഏറ്റവും നല്ല സംവാദം നടക്കുന്നത് നമ്മുടെ നിയമസഭയിലാണ്. എം.എല്‍.എമാര്‍ക്കിടയില്‍ മത്സരബുദ്ധിയുള്ളതിനാല്‍ ശരിയായ രീതിയില്‍ ബില്ലുകള്‍ പഠിക്കുന്ന ശീലമുണ്ട്. കുട്ടികളുടെ ആവശ്യപ്രകാരം സംസ്ഥാന തലത്തില്‍ മോഡല്‍ പാര്‍ലമൻെറ് പുനഃസ്ഥാപിക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംവാദത്തിന് ശേഷം നിയമസഭ ലൈബ്രറിയുടെ നൂറാം വാര്‍ഷികത്തില്‍ പങ്കാളികളാകാന്‍ സ്പീക്കര്‍ കുട്ടികളെ നിയമസഭയിലേക്ക് ക്ഷണിച്ചു. 'എം.എല്‍.എക്കൊപ്പം കുട്ടികള്‍ നിയമസഭയിലേക്ക്' പരിപാടിയായി സംഘടിപ്പിച്ച് കുട്ടികളെ നിയമസഭയില്‍ എത്തിക്കുമെന്ന് പ്രമോദ് നാരായണ്‍ എം.എല്‍.എ പറഞ്ഞു. Ptl rni - 2 point നോളജ് അസംബ്ലിയില്‍ കുട്ടികളുടെ ചോദ്യത്തിന് മറുപടി നൽകുന്ന സ്​പീക്കർ എം.ബി. രാജേഷ്​

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.