വടശ്ശേരിക്കര: വെള്ളാള ആർട്സ് അൻഡ് കൾചറൽ ഫൗണ്ടേഷൻെറ ഒന്നാം വാർഷികം വെള്ളാള മഹാസഭയുടെ തണ്ണിത്തോട് ഉപസഭ ഹാളിൽ നടന്നു. പന്തളം രാജ പ്രതിനിധി ശശികുമാരവർമ ഉദ്ഘാടനം ചെയ്തു. വി.എ.സി.എഫ് സംസ്ഥാന പ്രസിഡൻറ് എൽ. ഓമനക്കുട്ടിയമ്മ അധ്യക്ഷത വഹിച്ചു. നാടകനടനും കലാകാരനുമായ മുൻഷി ഫെയിം സോപാനം ശ്രീകുമാർ മുഖ്യാതിഥിയായിരുന്നു. വി.എ.സി.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി അജീഷ് ആർ. പിള്ള റിപ്പോർട്ട് അവതരിപ്പിച്ചു. കെ.വി.എം.എസ് കോന്നി യൂനിയൻ പ്രസിഡൻറ് പി.ആർ. ശ്രീകുമാർ, ശിവൻ പിള്ള, ഷൺമുഖൻ പിള്ള, മാതേരു മണ്ണിൽ ശശികുമാർ അജയൻ പിള്ള, പി.ആർ. രാമചന്ദ്രൻ പിള്ള, പി.സി. ഗോപാലകൃഷ്ണൻ, അമ്പിളി ഷൺമുഖം, ആർ. സതീഷ് കുമാർ, എസ്. ജയഗോപാൽ എന്നിവർ സംസാരിച്ചു. ചിത്രം PTL 11 VELLALA വെള്ളാള ആർട്സ് ആൻഡ് കൾചറൽ ഫൗണ്ടേഷൻെറ ഒന്നാം വാർഷികം പന്തളം രാജപ്രതിനിധി ശശികുമാര വർമ ഉദ്ഘാടനം ചെയ്യുന്നു പ്രതിഭസംഗമം തിരുവല്ല: യു.ആർ.ഐ, ഹാബേൽ ഫൗണ്ടേഷൻ, സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ, കേരള സ്റ്റേറ്റ് ടീച്ചേഴ്സ് സൻെറർ എന്നിവയുടെ ആഭിമുഖ്യത്തിൽ പ്രതിഭസംഗമം നടത്തി. ഗ്രിഗോറിയോസ് മാർ സ്തേഫാനോസ് എപ്പിസ്കോപ്പ ഉദ്ഘാടനം ചെയ്തു. ജോസ് പുന്നമഠം അധ്യക്ഷത വഹിച്ചു. ഡോ. സൈമൺ ജോൺ, ജോൺ മാത്യു , പ്രിൻസ്, അലക്സ് തെക്കൻ നാട്ടിൽ, ഡോ. സാമുവൽ നെല്ലിക്കാട്, ജോസഫ് ചാക്കോ, റോയ് വർഗീസ് ഇലവുങ്കൽ, പി.പി. ജോൺ, ലാലു പോൾ, വി.എം. ജോസഫ്, മേജർ എലിസബത്ത്, എ.വി. ജോർജ്, ഷൈനി മാത്യു തുടങ്ങിയവർ സംസാരിച്ചു. 147 പേര്‍ക്ക് കോവിഡ് പത്തനംതിട്ട: ജില്ലയില്‍ ഞായറാഴ്ച 147 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 145 പേര്‍ രോഗമുക്തരായി. 1235 പേര്‍ നിലവിൽ രോഗികളായി. ഇതിൽ 1191പേര്‍ ജില്ലയിലും 44 പേര്‍ ജില്ലക്കുപുറത്തും ചികിത്സയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.