പന്തളത്ത് കനത്ത സുരക്ഷ സന്നാഹം

പന്തളം: ആലപ്പുഴയുണ്ടായ കൊലപാതകത്തെതുടർന്ന് . ആലപ്പുഴ- പത്തനംതിട്ട ജില്ല അതിർത്തി പങ്കിടുന്ന പ്രധാന സ്ഥലങ്ങളിലെല്ലാം പൊലീസ് പിക്കറ്റിങ്​ ഏർപ്പെടുത്തിയിട്ടുണ്ട്. പന്തളത്തുനിന്ന്​ മൂന്നുകിലോമീറ്റർ അകലെയാണ് ആലപ്പുഴ ജില്ല അതിർത്തി തുടങ്ങുന്നത്. കഴിഞ്ഞ രാത്രിയും ഞായറാഴ്ച രാവിലെയും എസ്.ഡി.പി.ഐ പ്രവർത്തകർ പങ്കെടുത്ത പ്രകടനം പന്തളത്ത് നടത്തിയിരുന്നു. ശബരിമല തീർഥാടകർ സഞ്ചരിക്കുന്ന വാഹനങ്ങൾക്കും പൊലീസ് സുരക്ഷ ഒരുക്കുന്നുണ്ട്. പന്തളം-മാവേലിക്കര റോഡിൽ ഐരാണിക്കുഴി പാലത്തിനും വെൺമണി-കുളനട റോഡിൽ കക്കട പാലത്തിന് സമീപവും വാഹന പരിശോധന കർശനമാക്കിയതായും പൊലീസ് പറഞ്ഞു. ആർ.എസ്.എസ്, ബി.ജെ.പി പ്രവർത്തകരും പന്തളം ടൗണിൽ പ്രകടനം നടത്തി. പന്തളത്ത്​ നടന്ന പ്രകടനം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.