പത്തനംതിട്ട: കേരള എൻ.ജി.ഒ യൂനിയൻ ജില്ല സമ്മേളനം അബാൻ ടവർ ഓഡിറ്റോറിയത്തിൽ സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.എസ്. സുനിൽകുമാർ ഉദ്‌ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് സി.വി. സുരേഷ്‌കുമാർ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി ഡി. സുഗതൻ പ്രവർത്തന റിപ്പോർട്ടും ട്രഷറർ ജി. ബിനുകുമാർ കണക്കും അവതരിപ്പിച്ചു. ജില്ല പ്രസിഡൻറ് സി.വി. സുരേഷ്‌കുമാർ പതാക ഉയർത്തി. എഫ്.എസ്.ഇ.ടി.ഒ ജില്ല പ്രസിഡൻറ് പി.കെ. പ്രസന്നൻ, കോൺഫെഡറേഷൻ ഓഫ് സെൻട്രൽ ഗവൺമൻെറ് എംപ്ലോയീസ് ആൻഡ് വർക്കേഴ്സ് ജില്ല സെക്രട്ടറി ഷാജി പി. മാത്യു, യൂനിയൻ ജില്ല സെക്രട്ടറി ഡി. സുഗതൻ, ജോയൻറ് സെക്രട്ടറി ജി. അനീഷ് കുമാർ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി എസ്. ബിനു (പ്രസി.), ഡി. സുഗതൻ (സെക്ര.), ആർ. പ്രവീൺ, എൽ. അഞ്ജു (വൈ. പ്രസി.), ജി. അനീഷ് കുമാർ, ആദർശ് കുമാർ (ജോ.സെക്ര.), ജി. ബിനുകുമാർ (ട്രഷ.) എന്നിവരെ തെരഞ്ഞെടുത്തു. വനിത സബ്‌കമ്മിറ്റി കൺവീനറായി എസ്. ശ്രീലതയെയും തെരഞ്ഞെടുത്തു. കേന്ദ്ര സർക്കാറിൻെറ ജനവിരുദ്ധ നയങ്ങൾക്കെതിരെ ഫെബ്രുവരി 23, 24 തീയതികളിൽ നടക്കുന്ന ദേശീയ പണിമുടക്ക് വിജയിപ്പിക്കണമെന്ന് സമ്മേളനം അഭ്യർഥിച്ചു. PTL 16 NGO BINU ജില്ല പ്രസിഡൻറ് എസ്. ബിനു PTL 17 NGO SUGATH സെക്രട്ടറി ഡി. സുഗതൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.