റാന്നി: ഓയില്‍പാം ഇന്ത്യ ചെയര്‍മാനായി സി.പി.ഐ സംസ്ഥാന കണ്‍ട്രോള്‍ കമീഷൻ അംഗമായ എം.വി. വിദ്യാധരന്‍ നിയമിതനായി. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ചേര്‍ന്ന സി.പി.ഐ സംസ്ഥാന കൗണ്‍സിലാണ് സര്‍ക്കാറിലേക്ക് പേര് നിര്‍ദേശിച്ചത്. എ.ഐ.ടി.യു.സി സംസ്ഥാന ട്രഷറര്‍, പത്തനംതിട്ട ജില്ല പ്രസിഡൻറ്, എല്‍.ഡി.എഫ് റാന്നി മണ്ഡലം കണ്‍വീനര്‍, ലൈബ്രറി കൗണ്‍സില്‍ റാന്നി താലൂക്ക് പ്രസിഡൻറ്, റാന്നി താലൂക്ക് ആശുപത്രി വികസനസമിതിയംഗം തുടങ്ങിയ ചുമതലകളാണ് നിലവില്‍ വഹിക്കുന്നത്. കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാറിനുകീഴില്‍ വനം വികസന കോര്‍പറേഷന്‍ ബോര്‍ഡ് അംഗമായും പ്രവര്‍ത്തിച്ചു. പി.എന്‍. സുശീലയാണ് ഭാര്യ. മക്കള്‍: അഭിലാഷ്, അജേഷ്. ptl rni _6 chairman photo: എം.വി. വിദ്യാധരൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.