ആൾത്താമസമില്ലാത്ത വീട്ടിൽ മോഷണശ്രമം; തമിഴ്നാട് സ്വദേശികൾ അറസ്​റ്റിൽ

മല്ലപ്പള്ളി: ആനിക്കാട് പാതിക്കാട് ആൾത്താമസമില്ലാത്ത വീട്ടിൽ നടന്ന മോഷണ ശ്രമത്തിനിടെ രണ്ട് തമിഴ്നാട് സ്വദേശികൾ പൊലീസ് പിടിയിൽ. തിരുനെൽവേലിപേട്ട സ്ട്രീറ്റിൽ വിരമണി (27), പരമശിവം (കാശി -22) എന്നിവരാണ് പിടിയിലായത്. പാതിക്കാട് കല്ലുമണ്ണിൽ പൊന്നമ്മ മത്തായിയുടെ വീടി​ൻെറ കതക് പൊളിച്ചാണ് മോഷ്​ടാക്കൾ അകത്തുകടന്നത്. ആൾത്താമസമില്ലാത്ത വീട്ടിൽ വെളിച്ചം കണ്ടതിനെത്തുടർന്ന് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. കീഴ്വായ്പൂര് എസ്.ഐ മധു, പൊലീസുകാരായ ആദർശ്, രാഗേഷ് എന്നിവരുടെ നേതൃത്വത്തിൽ നാട്ടുകാരുടെ സഹായത്തോടെയാണ് മോഷ്​ടാക്കളെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.