ജനങ്ങൾക്ക് വേണ്ടാത്ത പദ്ധതി അഴിമതിക്കായി -മോൻസ് ജോസഫ് പത്തനംതിട്ട: കേരളത്തിന് പ്രയോജനകരമല്ലാത്തതും ജനങ്ങളെ ദുരിതത്തിലാക്കുന്നതുമായ സില്‍വര്‍ ലൈന്‍ പദ്ധതി ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് ജില്ല കമ്മിറ്റി നേതൃത്വത്തില്‍ കലക്ടറേറ്റിന് മുന്നില്‍ ധര്‍ണ നടത്തി. ജനങ്ങൾക്ക് വേണ്ടാത്ത പദ്ധതി അഴിമതിക്കാണെന്ന് ധർണ ഉദ്ഘാടനം ചെയ്ത മോൻസ് ജോസഫ് എം.എൽ.എ പറഞ്ഞു. തരിപ്പണമായി കിടക്കുന്ന റോഡുകൾ നന്നാക്കാൻ പോലും പണമില്ലെന്നാണ് സർക്കാർ പറയുന്നത്. കേരളം ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലാെണന്ന് ധനമന്ത്രിയും പറയുന്നു. ഇത്തരം സാഹചര്യത്തിൽ സിൽവർലൈൻ പദ്ധതിയെപ്പറ്റി ജനങ്ങൾക്ക് സംശയമുണ്ടെന്നും ഇതിന്ുപിന്നിൽ വൻ അഴിമതിയുണ്ടെന്നും മോൻസ് ജോസഫ് പറഞ്ഞു. യു.ഡി.എഫ് ജില്ല ചെയര്‍മാന്‍ വിക്ടര്‍ ടി.തോമസ് അധ്യക്ഷതവഹിച്ചു. ജില്ല കൺവീനർ എ. ഷംസുദീൻ സ്വാഗതം പറഞ്ഞു. ആേൻറാ ആൻറണി എം.പി, അടൂർ പ്രകാശ് എം.പി, ഡി.സി.സി പ്രസിഡൻറ് പ്രഫ. സതീഷ് കൊച്ചുപറമ്പില്‍, അഡ്വ. പഴകുളം മധു, പന്തളം സുധാകരൻ, ജോർജ് മാമ്മൻ െകാണ്ടൂർ, ടി.എം. ഹമീദ്, പി. മോഹൻരാജ്, സംസ്ഥാന കെ െറയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി ജനറൽ കൺവീനർ എസ്. രാജീവൻ, തോമസ് ജോസഫ്്, ബാബു ജോർജ്, സനോജ് മേമന, വെള്ളൂർ വിക്രമൻ, മലയാലപ്പുഴ ശ്രീകോമളൻ, കെ.ഇ. അബ്ദുൽ റഹ്മാൻ, ഡി.കെ. ജോൺ, കുഞ്ഞുകോശി പോൾ, മാലേത്ത് സരളദേവി എന്നിവര്‍ സംസാരിച്ചു. പടം/......mail...... കെ റെയിൽ പദ്ധതിക്കെതിരെ യു.ഡി.എഫ് ജില്ല കമ്മിറ്റി നേതൃത്വത്തില്‍ കലക്ടറേറ്റിന് മുന്നില്‍ നടത്തിയ ധര്‍ണ മോൻസ് ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.