കൾചറൽ ഫൗണ്ടേഷൻ വാർഷികം

പത്തനംതിട്ട: കേരള വെള്ളാള മഹാസഭയുടെ കലാസാംസ്കാരിക കൂട്ടായ്മയായ വെള്ളാള ആർട്സ് ആൻഡ് കൾചറൽ ഫൗണ്ടേഷ​ൻെറ ഒന്നാം വാർഷികം ഞായറാഴ്ച രാവിലെ 10ന് മഹാസഭ തണ്ണിത്തോട് ഉപസഭ ഹാളിൽ പന്തളം കൊട്ടാരം നിർവാഹക സംഘം പ്രസിഡൻറ് പി.ജി. ശശികുമാര വർമ ഉദ്ഘാടനം ചെയ്യും. മാഗസിൻ പ്രകാശനം നടൻ സോപാനം ശ്രീകുമാറും പുരസ്കാരവിതരണം പ്രോഗ്രാം കോഓഡിനേറ്റിങ് ഡയറക്ടർ സി. ശിവൻപിള്ളയും നിർവഹിക്കുമെന്ന് രക്ഷാധികാരി റിട്ട. സുബേദാർ മേജർ ഷൺമുഖം പിള്ള, എം.ആർ. അമ്പിളി എന്നിവർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.