മുച്ചക്രവാഹനങ്ങളിലൊരുക്കിയ രഥവുമായി പാരിപ്പള്ളിയിലെ അയ്യപ്പന്മാർ

വടശ്ശേരിക്കര: തീർഥാടന പാതയിലെ ജനങ്ങൾക്ക് കൗതുകമായി മുച്ചക്ര വാഹനങ്ങളിൽ പ്രതിഷ്ഠയും ശ്രീകോവിലും കൽവിളക്കുമൊക്കെയുള്ള രഥമൊരുക്കി ശബരിമലക്കെത്തിയ കൊല്ലം പാരിപ്പള്ളി സ്വദേശികൾ. പാരിപ്പള്ളി സോഡാമുക്ക് ആഞ്ജനേയ ക്ലബ് അംഗങ്ങളായ എൺപതോളം അയ്യപ്പന്മാരാണ് പത്ത്​ ഡീസൽ ഓട്ടോയും പത്ത് ബൈക്കും ക്ഷേത്ര മാതൃകയിലൊരുക്കി ശബരിമല തീർഥാടനം നടത്തിയത്. തങ്കയങ്കി ഘോഷയാത്രക്ക് സമാനമായ പുഷ്‌പാലംകൃതമായ രഥങ്ങൾ ശബരിമല യാത്രയിലും മടക്കയാത്രയിലും റോഡിനിരുപുറവുമുള്ള കാണികളെ അദ്​ഭുതപ്പെടുത്തി. പലരും രഥഘോഷയാത്ര കൈകാണിച്ചുനിർത്തി നമസ്കരിച്ചു. പാരിപ്പള്ളിയിലെ മനോജ് ഗുരുസ്വാമിയുടെ നേതൃത്വത്തിലുള്ള സംഘത്തിൽ ഒട്ടുമിക്കവരും ഓട്ടോ തൊഴിലാളികളോ അവരുടെ കുടുംബങ്ങളോ ആണ്. ഒരു ഓട്ടോറിക്ഷ രഥമായി ഒരുക്കിയെടുക്കാൻ 20,000 മുതൽ 50,000 വരെ ചെലവിട്ടതായി തീർഥാടകർ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.