കുമരകം: കുമരകം പൊലീസ് മുൻ പി.ആർ.ഒക്കുനേരെ വധഭീഷണിയുമായി പൊലീസ് സംഘത്തെ ആക്രമിച്ച പ്രതി. ചെങ്ങളം സ്വദേശി സിജോയാണ് മുൻ വൈരാഗ്യത്തിൻെറ പേരിൽ ആക്രമിക്കാൻ എത്തിയത്. രണ്ടുവർഷം മുമ്പ് ചെങ്ങളത്ത് ഷാപ്പിൽ മദ്യപിച്ച് ബഹളം ഉണ്ടാക്കിയതിൻെറ പേരിൽ പിടികൂടാൻ എത്തിയ പൊലീസ് സംഘെത്ത ആക്രമിക്കുകയും വാൾ വീശുകയും ചെയ്‌ത കേസിലെ പ്രതിയാണിയാൾ. മുൻ പി.ആർ.ഒയുടെ കുമരകം ചന്തക്കവലയിൽ ഉള്ള കടയിൽ വെള്ളിയാഴ്ച രാത്രി എട്ടോടുകൂടിയാണ് സംഭവം. മുമ്പ് നടന്ന അക്രമത്തിൽ സിജോ ജയിലിൽ ആകുകയും പിന്നീട് ജാമ്യത്തിൽ ഇറങ്ങുകയും ചെയ്തിരുന്നു. അന്ന് പൊലീസ് സംഘത്തിൽ ഉണ്ടായിരുന്ന സർവിസിൽനിന്ന് വിരമിച്ച പി.ആർ.ഒയുടെ കടയിൽ എത്തിയ സിജോ കത്തിവീശി ഭീഷണിപ്പെടുത്തുകയും ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്‌തു. വിവരം അറിയിച്ചതിനെത്തുടർന്ന് കുമരകം പൊലീസ് സ്ഥലത്ത് എത്തുകയും കത്തിയുമായി സിജോയെ പിടികൂടുകയും ചെയ്‌തു. പൊലീസ് സ്റ്റേഷനിൽ എത്തിച്ച പ്രതിയെ മദ്യപിച്ച് ബഹളമുണ്ടാക്കിയെന്ന പേരിൽ കേസ് എടുത്ത് ജാമ്യത്തിൽ വിട്ടു. ഭീഷണിയെത്തുടർന്ന് മുൻ പൊലീസ് ഉദ്യോഗസ്ഥൻ കുമരകം പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.