പത്തനംതിട്ട: ബാങ്ക് ജീവനക്കാരുടെയും ഓഫിസർമാരുടെയും രണ്ടു ദിവസത്തെ രാജ്യവ്യാപക പണിമുടക്ക് തുടങ്ങി. പൊതുമേഖല ബാങ്കുകളുടെ ഓഹരികൾ സ്വകാര്യമേഖലക്ക് വിൽക്കാനുള്ള ബാങ്കിങ് െറഗുലേഷൻ നിയമ ഭേദഗതിക്കെതിരെയാണ് ജീവനക്കാർ പണിമുടക്കുന്നത്. പണിമുടക്കിയ ജീവനക്കാർ പത്തനംതിട്ടയിലും തിരുവല്ലയിലും റാലിയും പ്രകടനവും നടത്തി. തിരുവല്ലയിൽ കെ.എസ്.കെ.ടി.യു ഏരിയ സെക്രട്ടറി ജനു മാത്യു ഉദ്ഘാടനം ചെയ്തു. എ.ഐ.ബി.ഇ.എ ജില്ല ചെയർമാൻ ജോൺ മത്തായി, ദീപു ജോൺസൺ, ഉദയകുമാർ, വിനോദ് കുര്യാക്കോസ് എന്നിവർ സംസാരിച്ചു. പത്തനംതിട്ടയിൽ എ.ഐ.ബി.ഒ.സി ദേശീയ ട്രഷറർ ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. യു.എഫ്.ബി.യു കൺവീനർ കെ.ബി. ശിവാനന്ദൻ പണിമുടക്കിനാധാരമായ വിഷയങ്ങൾ വിശദീകരിച്ചു. ചിത്രം PTL 10 BANK RALLY ബാങ്ക് ജീവനക്കാരുടെ പണിമുടക്കിനോടനുബന്ധിച്ച് യു.എഫ്.ബി.യു പത്തനംതിട്ടയിൽ നടത്തിയ റാലി എ.ഐ.ബി.ഒ.സി ദേശീയ ട്രഷറർ ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു ............................ െഗസ്റ്റ് അധ്യാപക ഒഴിവ് അടൂർ: എല്‍.ബി.എസ് സയന്‍സ് ആൻഡ് ടെക്നോളജിയുടെ അടൂര്‍ സബ് സൻെററില്‍ െഗസ്റ്റ് അധ്യാപക തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഈ മാസം 17നകം ബയോഡേറ്റയും സര്‍ട്ടിഫിക്കറ്റിൻെറ പകര്‍പ്പും അടൂര്‍ സൻെററില്‍ എത്തിക്കണം. യോഗ്യത കമ്പ്യൂട്ടര്‍ എൻജിനീയറിങ് / എം.സി.എ/എം.എസ്സി (ഐ.ടി)/ എം.എസ്സി കമ്പ്യൂട്ടര്‍ സയന്‍സ് ഇവയില്‍ ഒന്നാം ക്ലാസ് ബിരുദവും ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവും. ഫോൺ: 9947123177.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.