മല്ലപ്പള്ളി: കോട്ടാങ്ങൽ പഞ്ചായത്തിലെ വികസന പ്രവർത്തനങ്ങൾ അട്ടിമറിക്കുന്ന സമീപനത്തിൽ നിന്നും ബി.ജെ.പി, യു.ഡി.എഫ് അംഗങ്ങൾ പിൻമാറണമെന്ന് എൽ.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. ലൈഫ് ഭവന പദ്ധതിയിൽ അർഹതപ്പെട്ടവരെ കണ്ടെത്താൻ പി.എം.എ.വൈ ലിസ്റ്റ് അംഗീകരിക്കൽ, മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്കുള്ള ആശ്വാസ പദ്ധതികൾ തുടങ്ങി അടിയന്തര തിരുമാനം എടുക്കേണ്ട പഞ്ചായത്ത് യോഗം കൂടാൻ അനുവദിക്കില്ലെന്നുപറഞ്ഞ് ബി.െജ.പി അംഗങ്ങൾ അലങ്കോലപ്പെടുത്തി. യു.ഡി.എഫ് അംഗങ്ങൾ അതിന് കൂട്ടുനിൽക്കുന്നു. പ്രസിഡൻറിനെ കൈയേറ്റം ചെയ്യാനുള്ള ബി.ജെ.പി ശ്രമം അപലപനീയമാണ്. ബി.ജെ.പിെക്കാപ്പം നിന്നുകൊണ്ട് യു.ഡി.എഫ് അംഗങ്ങൾ നടത്തുന്ന വികസന വിരുദ്ധ സമീപനങ്ങളെക്കുറിച്ച് കോൺഗ്രസ് നിലപാട് വ്യക്തമാക്കണമെന്നും എൽ.ഡി.എഫ് ആവശ്യപ്പെട്ടു. അസീസ്റാവുത്തറുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ എൽ.ഡി.എഫ് കൺവീനർ കെ. സതീശ്, ബിന്ദു ചന്ദ്രമോഹൻ, ബിനു ജോസഫ്, സിബി മൈലേട്ട്, കെ.സുരേഷ്, ടി.എസ്. അനീഷ്, എം.എം. അൻസാരി, ടി.എസ്. ഷാജി, മനോജ്, സലിം എന്നിവർ സംസാരിച്ചു. (must)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.