തടസ്സം നീങ്ങി; ക്രിമറ്റോറിയം പണി പുനരാരംഭിച്ചു

റാന്നി: പഴവങ്ങാടി ഗ്രാമപഞ്ചായത്ത്​ ജെണ്ടായിക്കലിലെ ക്രിമറ്റോറിയത്തി​ൻെറ പണികൾ പുനരാരംഭിച്ചു. 2014-15 വർഷം ആരംഭിച്ച പണി പൂർത്തിയാക്കാൻ കഴിഞ്ഞിരുന്നില്ല. വീണ്ടും എഗ്രിമൻെറ്​ പുതുക്കി പണി പുനരാരംഭിക്കുകയാണ് ചെയ്തത്. രണ്ട് ക്രെയിൻ ഉപയോഗിച്ച് ക്രിമറ്റോറിയത്തിന് ആവശ്യമായ ചിമ്മിനി വ്യാഴാഴ്ച സ്ഥാപിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ അനിത അനിൽകുമാർ, വാർഡ് മെംബർ ഷൈനി രാജീവ്, സ്ഥിരം സമിതി അധ്യക്ഷ സീമ ബിജു, സെക്രട്ടറി കനകമണി എന്നിവർ സന്നിഹിതരായിരുന്നു. എത്രയുംപെട്ടെന്ന് പണി പൂർത്തീകരിച്ച് ക്രിമറ്റോറിയം പ്രവർത്തനസജ്ജമാക്കുമെന്ന് പ്രസിഡൻറ് അറിയിച്ചു. Ptl rni - 3 crimitoriyam ഫോട്ടോ: പഴവങ്ങാടി ഗ്രാമപഞ്ചായത്തിൽ ജെണ്ടായിക്കലിൽ ക്രിമറ്റോറിയത്തി​ൻെറ പണി പുനരാരംഭിച്ചപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.