പത്തനംതിട്ട: ശബരിമല തീർഥാടനത്തോടനുബന്ധിച്ച് ജില്ലയിലെ ആരോഗ്യവകുപ്പിൻെറ പ്രവര്‍ത്തനം ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. വി.ആർ. രാജുവിൻെറ അധ്യക്ഷതയില്‍ കൂടിയ യോഗം വിലയിരുത്തി. ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. എ.എല്‍. ഷീജ, സ്റ്റേറ്റ് നോഡല്‍ ഓഫിസര്‍ ഡോ. അജന്‍, ശബരിമല ജില്ല നോഡല്‍ ഓഫിസര്‍ ഡോ. സന്തോഷ് കുമാര്‍ തുടങ്ങിയവർ പങ്കെടുത്തു. നിലക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ ആധുനിക സൗകര്യത്തോടെ ആശുപത്രികള്‍ പ്രവര്‍ത്തനസജ്ജമാണ്. ഇവിടങ്ങളില്‍ കാര്‍ഡിയോളജി, അസ്ഥിരോഗം, ഫിസിഷന്‍, സര്‍ജന്‍ എന്നീ വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം 24 മണിക്കൂറും ലഭിക്കും. എല്ലാ ആശുപത്രികളിലും എക്സ്റേ, ഇ.സി.ജി സൗകര്യമുണ്ടാകും. പമ്പ, സന്നിധാനം ആശുപത്രികളില്‍ വൻെറിലേറ്ററുകളോടുകൂടിയ തീവ്ര പരിചരണ വിഭാഗങ്ങളും പ്രവര്‍ത്തിക്കും. പമ്പ മുതല്‍ സന്നിധാനം വരെയുള്ള നടപ്പാതകളില്‍ അഞ്ച് അടിയന്തര വൈദ്യസഹായ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കും. ജില്ല വെക്ടര്‍ കണ്‍ട്രോള്‍ യൂനിറ്റ് ആഭിമുഖ്യത്തില്‍ കൊതുകിൻെറ ഉറവിട നശീകരണം, ഫോഗിങ് എന്നിവ നടത്തും. പ്രധാന ഇടത്താവളങ്ങളിലും പാതകളിലും തീര്‍ഥാടകര്‍ക്ക് ഹൃദയാഘാതം ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ വ്യക്തമാക്കുന്ന ബോര്‍ഡുകള്‍ സ്ഥാപിക്കും. പ്രത്യേക ആംബുലന്‍സ് സൗകര്യം ഏര്‍പ്പെടുത്തും. റാന്നി പെരുനാട് സാമൂഹിക ആരോഗ്യകേന്ദ്രം, പത്തനംതിട്ട ജനറല്‍ ആശുപത്രി, റാന്നി താലൂക്ക് ആശുപത്രി എന്നിവിടങ്ങളില്‍ പ്രത്യേക ശബരിമല വാര്‍ഡ് തുറക്കും. കോവിഡ് രോഗ പരിശോധനക്കായി സ്വകാര്യ ആശുപത്രികളുടെയും സ്വകാര്യ ലാബുകളുടെയും ആര്‍.ടി.പി.സി.ആര്‍, ആര്‍.ടി.എല്‍.എ.എം.പി സൗകര്യം ഏര്‍പ്പെടുത്തും. കോവിഡ് പോസിറ്റിവ് ആകുന്നവരെ റാന്നി കാര്‍മല്‍ സി.എഫ്.എല്‍.ടി.സിയില്‍ പ്രവേശിപ്പിക്കും. പന്തളം ക്ഷേത്രത്തിന് സമീപം വൈദ്യസഹായകേന്ദ്രം പ്രവര്‍ത്തിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.