ജാതി അധിക്ഷേപം: പ്രതിഷേധ മാർച്ച്​ ഇന്ന്​

പത്തനംതിട്ട: കലഞ്ഞൂർ ക്ഷേത്രത്തിൽ ജീവനക്കാരൻ ദലിത് കുട്ടികളെ ​ൈക​േയറ്റം ചെയ്യുകയും കുട്ടികളുടെ പിതാവിനോട് പൂജാരി ജാതി അധിക്ഷേപം നടത്തുകയും ചെയ്ത സംഭവത്തിൽ കേ​െസടുക്കാത്തതിൽ പ്രതിഷേധിച്ച് ചേരമ സാംബവ ഡെവലപ്മൻെറ്​ സൊസൈറ്റി സംസ്ഥാന കമ്മിറ്റി ബുധനാഴ്​ച രാവിലെ 10 ന് കലഞ്ഞൂർ ടൗണിൽ റാലിയും ധർണയും സംഘടിപ്പിക്കും. സി.എസ്.ഡി.എസ് സംസ്ഥാന പ്രസിഡൻറ്​ കെ.കെ. സുരേഷ് ഉദ്ഘാടനം ചെയ്യും. ഒക്​ടോബർ ഒന്നിന്​ ക്ഷേത്രത്തിൽ പായസം കുടിക്കാൻ എത്തിയ മൂന്ന്​ കുട്ടികൾക്കുനേരെ ജാതി അധിക്ഷേപവും ​ൈക​േയറ്റവും ഉണ്ടായതായാണ്​ പറയുന്നത്​. പായസം കുടിച്ചതിനുശേഷം ക്ഷേത്ര വളപ്പിലെ പൈപ്പിൽനിന്ന്​ വെള്ളം എടുക്കു​േമ്പാഴാണ്​ കുട്ടികൾക്കുനേരെ അതിക്രമം. സംഭവത്തെപറ്റി തിരക്കാൻ എത്തിയ കുട്ടിയുടെ പിതാവിനോട് ശാന്തിക്കാരനും മോശമായി പെരുമാറി. ഇത്​ സംബന്ധിച്ച്​ ​െപാലീസിൽ പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ല. കാതോലിക്ക ബാവക്ക്​ സ്വീകരണം പത്തനംതിട്ട: പരിശുദ്ധ ബ​േസലിയോസ്‌ മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവക്ക് പത്തനംതിട്ടയിൽ സ്വീകരണം നൽകും. 17ന്​ വൈകീട്ട്​ നാലിന് കുമ്പഴയിൽ എത്തുന്ന ബാവയെ വാഹനങ്ങളുടെ അകമ്പടിയോടെ മാക്കാംകുന്ന് സൻെറ്​ സ്​റ്റീഫൻസ് ഓർത്തഡോക്​സ്‌ കത്തീഡ്രൽ അങ്കണത്തിലേക്ക് സ്വീകരിച്ചാനയിക്കും. സ്വീകരണ പരിപാടിയുടെ ക്രമീകരണങ്ങൾക്ക്​ മലങ്കര ഓർത്തഡോക്​സ്‌ സഭ തുമ്പമൺ ഭദ്രാസനാധിപൻ കുര്യാക്കോസ് മാർ ക്ലീമിസ് മെത്രാപ്പോലീത്ത രക്ഷാധികാരിയും ഭദ്രാസന സെക്രട്ടറി ഫാ. ടൈറ്റസ് ജോർജ് ഉപ രക്ഷാധികാരിയും ഫാ. ഗബ്രിയേൽ ജോസഫ് ചെയർമാനും ഫാ. കോശി വർഗീസ് വൈസ് ചെയർമാനും ഡോ. തോമസ് ജോൺ മാമ്പ്ര ജനറൽ കൺവീനറും ഷിജു തോമസ് കൺവീനറുമായി 101 അംഗ കമ്മിറ്റിക്ക് രൂപം നൽകി. നാഷനലിസ്​റ്റ്​ മഹിള കോൺഗ്രസ് നേതൃയോഗം പത്തനംതിട്ട: നാഷനലിസ്​റ്റ്​ മഹിള കോൺഗ്രസ് ജില്ല നേതൃയോഗം എൻ.സി.പി സംസ്ഥാന വൈസ് പ്രസിഡൻറ് ലതിക സുഭാഷ് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് ബീന ഷരീഫ് അധ്യക്ഷത വഹിച്ചു. സുഭാഷ് പുഞ്ചക്കോട്ടിൽ, ഷീബ ലിയോൺ, മാത്യൂസ് ജോർജ്, ജിജി വട്ടശ്ശേരിൽ ഷീബ വർഗീസ്, വിജി നൈനാൻ, തെരേസ ജോർജ്, മോളിക്കുട്ടി, ഡോ. അനില ജി. നായർ, കരിമ്പനാകുഴി ശശിധരൻ നായർ, എം. അലാവുദ്ദീൻ, എം. മുഹമ്മദ് സാലി, ചെറിയാൻ ജോർജ് തമ്പു, ലാലു വർഗീസ്, മാത്തൂർ സുരേഷ്, സുനിൽ മംഗലത്ത്, സാബു ഖാൻ, രാജു ഉളനാട്, ഗ്രിസ്സോം കോട്ടമണ്ണിൽ, സന്തോഷ് സൗപർണിക എന്നിവർ സംസാരിച്ചു. ചിത്രം PTL 10 LATHIKA നാഷനലിസ്​റ്റ് മഹിള കോൺഗ്രസ് ജില്ല നേതൃയോഗം എൻ.സി.പി സംസ്ഥാന വൈസ് പ്രസിഡൻറ് ലതിക സുഭാഷ് ഉദ്​ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.