ഇട്ടിയപ്പാറ ബസ്​സ്​റ്റാൻഡിലേക്കുള്ള റോഡ് തകർന്നു

റാന്നി: ഇട്ടിയപ്പാറ ബസ് സ്​റ്റാന്‍ഡിലേക്ക് വയലിലൂടെ നിര്‍മിച്ച റോഡ് തകര്‍ന്നു. കണ്ടനാട്ടുപടി-മിനര്‍വപ്പടി ബൈപാസില്‍നിന്ന്​ തുടങ്ങുന്ന റോഡി‍ൻെറ ആദ്യഭാഗവും അവസാന ഭാഗവും കോണ്‍ക്രീറ്റ്​ ചെയ്തതാണ്. ഇതിനിടയില്‍ ഉള്‍പ്പെടുന്ന 50 മീറ്റര്‍ ദൂരം വരുന്ന ഭാഗമാണ് സഞ്ചാര യോഗ്യമല്ലാതായത്. സ്വകാര്യ ബസ്​സ്​റ്റാൻഡിലേക്കും കെ.എസ്.ആർ.ടി.സി സ്​റ്റാൻഡിലേക്കും ബൈപാസിൽനിന്ന് പ്രവേശിക്കുന്ന റോഡാണിത്. ശബരിമല ഇടത്താവള നിര്‍മാണം നടക്കുന്ന ഭാഗമാണ് കോണ്‍ക്രീറ്റും മറ്റും ചെയ്യാതെ മണ്‍റോഡായി അവശേഷിക്കുന്നത്. വേനല്‍ക്കാലത്ത്​ പൊടിശല്യവും മഴയായാല്‍ ചളിക്കുണ്ടുമാണിവിടെ. ടൗണില്‍ ബൈപാസ് കേന്ദ്രീകരിച്ച്​ വണ്‍വേ നടപ്പിലാക്കിയതോടെ ബസുകള്‍ ചുറ്റിക്കറങ്ങിവരുന്നത് സമയനഷ്​ടത്തിനിടയാക്കിയിരുന്നു. ഇതു പരാതി ആയതോടെ എളുപ്പത്തില്‍ സ്​റ്റാന്‍ഡില്‍ പ്രവേശിക്കുന്നതിനാണ് ഇടറോഡുണ്ടാക്കിയത്. അടുത്തിടെ പഴവങ്ങാടി പഞ്ചായത്ത് പ്രസിഡൻറ്​ അനിത അനിൽകുമാറി​ൻെറ നേതൃത്വത്തിൽ പാറമക്ക് ഇട്ടിരുന്നെങ്കിലും കനത്ത മഴയത്ത് ഒലിച്ചുപോയി. ഇപ്പോൾ റോഡ് കുണ്ടും കുഴിയുമായി. Ptl rni_ 2 road ഫോട്ടോ: ഇട്ടിയപ്പാറ ബൈപാസിൽ കെ.എസ്.ആർ.ടി.സിയിലേക്കുള്ള റോഡ് മഴയിൽ തകർന്നനിലയിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.