റോഡിന്​ നടുവിലെ വൈദ്യുതി തൂണുകള്‍ മാറ്റി

റാന്നി: കുംഭിത്തോട്ടിൽ റോഡിന്​ നടുവിലെ വൈദ്യുതി തൂണുകള്‍ ഒടുവിൽ കെ.എസ്.ഇ.ബി മാറ്റി. മന്ദമരുതി വെച്ചൂച്ചിറ റോഡിലെ കുംഭിത്തോടിന്​ താഴെ റോഡിനു മധ്യത്തില്‍ ടാറിങ്ങിന്​ തടസ്സമായി നിന്ന വൈദ്യുതി തൂണാണ്​ മാറ്റിയത്. ഇനി റോഡു കൂടി ടാറിങ് നടത്തിയാല്‍ വാഹന സഞ്ചാരം സുഗമമാകും. മടത്തുംചാല്‍-മുക്കൂട്ടുതറ റോഡു ഉന്നത നിലവാരത്തിലാക്കിയതോടെയാണ് വശത്തു നിന്നിരുന്ന വൈദ്യുതി തൂണുകള്‍ റോഡിന്​ മധ്യത്തിലായത്. ഇതില്‍ ആനമാടം ജങ്ഷനിലും,കുംഭിത്തോടു ജലസംഭരണിക്ക്​ സമീപവും നിന്നിരുന്ന തൂണുകള്‍ ടാറിങ് നടത്താന്‍ കഴിയാത്തതരത്തില്‍ റോഡിനു മധ്യത്തിലായിപ്പോയി. ഇതാണ് ഇപ്പോള്‍ മാറ്റിയത്. തൂണുകള്‍ മാറ്റുന്നതിലെ കാലതാമസം മൂലം ഒന്നാംഘട്ട ടാറിങ് മാത്രമെ മന്ദമരുതി മുതല്‍ കൂത്താട്ടുകുളം വരെ നടത്തിയിട്ടുള്ളു. ഇവിടെ മറ്റു അനുബന്ധ നിർമാണങ്ങളും പൂര്‍ത്തിയാക്കാതെ കരാര്‍ കമ്പനി മടങ്ങുകയും ചെയ്തു. Ptl rni - 4 Post ഫോട്ടോ: കുംഭി തോട്ടിൽ വൈദ്യുതി പോസ്​റ്റുകൾ റോഡിന് മധ്യത്തിൽനിന്ന് മാറ്റി സ്ഥാപിച്ചപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.