തിരുവല്ല: കെ െറയിലിന് പിന്നിൽ വലിയ അഴിമതിയും കൊള്ളയുമാണെന്ന് ഡോ. ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത പറഞ്ഞു. ഇത് വികസന പദ്ധതിയല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കെ റയിൽ സിൽവർ ലൈൻ പദ്ധതിക്കെതിരെ നടക്കുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ജനകീയ പ്രതിരോധ സമിതി തിരുവല്ലയിൽ സംഘടിപ്പിച്ച യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനകീയ പ്രതിരോധസമിതി ജില്ല വൈസ് പ്രസിഡൻറ് ജോർജ് മാത്യു കൊടുമൺ അധ്യക്ഷത വഹിച്ചു. എസ്. രാജീവൻ വിഷയാവതരണം നടത്തി. പ്രഫ. ഫിലിപ് എൻ. തോമസ്, ജോസഫ് എം.പുതുശ്ശേരി, ഡോ. സൈമൺ ജോൺ, കെ.ആർ. അശോക് കുമാർ, അഡ്വ. എ. സിറാജുദ്ദീൻ, എസ്. രാധാമണി, അനിൽകുമാർ, രതീഷ് തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.