അടൂർ: 'അടുക്കള പൂട്ടിക്കരുത് ഞങ്ങൾക്കും ജീവിക്കണം' മുദ്യാവാക്യം ഉയർത്തി വീട്ടമ്മമാരെ അണിനിരത്തി കെ.എസ്.കെ.ടി.യു സമരം നടത്തി. കേന്ദ്രസർക്കാറിൻെറ പാചകവാതക സിലിണ്ടർ-മണ്ണെണ്ണ വിലവർധനെക്കതിരെയാണ് കെ.എസ്.കെ.ടി.യു കൊടുമൺ ഏരിയ വനിത സബ് കമ്മിറ്റി സമരം നടത്തിയത്. ഏനാദിമംഗലം പഞ്ചായത്ത് ജങ്ഷനിൽ ഏരിയ സെക്രട്ടറി എസ്.സി. ബോസ് ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗം ഷൈജ ഓമനക്കുട്ടൻ അധ്യക്ഷതവഹിച്ചു. ഷീല വിജയ്, കെ. മോഹൻ കുമാർ, വിജു രാധാകൃഷ്ണൻ, സുരേഷ് കുമാർ, സുജ, കാഞ്ചന, ഉദയരശ്മി, ബിനോയ്, സത്യപാലൻ എന്നിവർ സംസാരിച്ചു. PTL ADR KSKTU ഇളമണ്ണൂരിൽ വീട്ടമ്മമാർ അടുപ്പുകൂട്ടി സമരം കെ.എസ്.കെ.ടി.യു ഏരിയ സെക്രട്ടറി എസ്.സി. ബോസ് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.