നൂതന നടീല്‍ വസ്തുക്കളുമായി കൃഷി വിജ്ഞാനകേന്ദ്രം

പത്തനംതിട്ട: പുതിയ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് ഉൽപാദിപ്പിച്ച നടീല്‍ വസ്തുക്കളുമായി ജില്ല കൃഷി വിജ്ഞാനകേന്ദ്രം. തക്കാളിയിലെ മാരകരോഗമായ ബാക്​ടീരിയല്‍ വാട്ടരോഗത്തെ പ്രതിരോധിക്കുന്ന ഗ്രാഫ്റ്റ് തൈകളും റൂട്ട്​ട്രയിനര്‍ കപ്പുകള്‍ ഉപയോഗിച്ച് ഉൽപാദിപ്പിച്ച വേരുകാണ്ഡങ്ങളില്‍ ബഡ് ചെയ്ത പ്ലാവിനങ്ങളുമാണ് കര്‍ഷകര്‍ക്ക്​ കൃഷി വിജ്ഞാനകേന്ദ്രം തയാറാക്കിയിരിക്കുന്നത്. തായ്​വേര് മുറിച്ചുമാറ്റാതെ റൂട്ട്ട്രയ്‌നര്‍ കപ്പുകള്‍ ഉപയോഗിച്ച് തയാറാക്കിയ വിയറ്റ്‌നാം സൂപ്പര്‍ ഏര്‍ലി, തേന്‍ വരിക്ക, റോസ് വരിക്ക, അരക്കില്ലാത്ത ചക്ക, ചെമ്പരത്തി വരിക്ക പ്ലാവിനങ്ങളുടെ ബഡ് തൈകളും കൃഷി വിജ്ഞാനകേന്ദ്രം പുറത്തിറക്കി. ഇതുകൂടാതെ, അത്യുൽപാദനശേഷിയുള്ള വിവിധ ഇനം പച്ചക്കറി തൈകളും കൃഷി വിജ്ഞാനകേന്ദ്രത്തില്‍ ലഭ്യമാണ്. താൽപര്യമുള്ളവര്‍ 0469 2661821 നമ്പറില്‍ ബന്ധപ്പെടണം. ഭവന പൂര്‍ത്തീകരണത്തിന് ധനസഹായം പത്തനംതിട്ട: വിവിധ ഏജന്‍സികളില്‍നിന്ന്​ ഭവനനിര്‍മാണ ധനസഹായ തുക പൂര്‍ണമായി കൈപ്പറ്റിയിട്ടും നിര്‍മാണം പൂര്‍ത്തിയാക്കാന്‍ കഴിയാത്ത കോയിപ്രം ബ്ലോക്കി​ൻെറ പരിധിയി​െല അയിരൂര്‍, തോട്ടപ്പുഴശ്ശേരി പഞ്ചായത്തുകളിലെ പട്ടികജാതി വിഭാഗങ്ങളിൽപെട്ട ഗുണഭോക്താക്കളില്‍നിന്ന്​ ഭവനപൂര്‍ത്തീകരണത്തിനുള്ള പ്രത്യേക ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. ലൈഫ് മിഷന്‍ പദ്ധതി പ്രകാരം ധനസഹായം കൈപ്പറ്റിയവര്‍ക്ക് അര്‍ഹതയില്ല. കൂടുതല്‍ വിവരങ്ങളും അപേക്ഷഫോറത്തി​ൻെറ മാതൃകയും കോയിപ്രം ബ്ലോക്ക് പട്ടികജാതിവികസന ഓഫിസില്‍നിന്ന്​ ലഭിക്കും. അപേക്ഷ 22ന് വൈകീട്ട്​ അഞ്ചിന് മുമ്പ്​ ലഭിക്കണമെന്ന് പട്ടികജാതി വികസന ഓഫിസര്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.