പത്തനംതിട്ട: കേന്ദ്ര കാലാവസ്ഥ വകുപ്പിൻെറ പുതുക്കിയ മഴ സാധ്യത പ്രവചനപ്രകാരം ജില്ലയിൽ വ്യാഴാഴ്ച വരെ അതിശക്ത മഴക്കുള്ള സാധ്യതയുള്ളതിനാല്‍ ഓറഞ്ച് അലര്‍ട്ടും വെള്ളിയാഴ്ച ശക്തമായ മഴക്കുള്ള സാധ്യതയുള്ളതിനാല്‍ യെല്ലോ മുന്നറിയിപ്പും പുറപ്പെടുവിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 116 മി.മീ മുതല്‍ 204.4 മി.മീ വരെയുള്ള മഴയാണ് അതിശക്തമായ മഴകൊണ്ട് അര്‍ത്ഥമാക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 മി.മീ മുതല്‍ 15 മി.മീ വരെയുള്ള മഴയാണ് ശക്തമായ മഴ കൊണ്ട് അര്‍ത്ഥമാക്കുന്നത്. തുടർച്ചയായ ശക്തമായ മഴയുടെ സാഹചര്യത്തില്‍ പ്രാദേശികമായ ചെറിയ വെള്ളപ്പൊക്കം, മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ തുടങ്ങിയ പ്രകൃതിദുരന്തങ്ങള്‍ക്ക് സാധ്യത വര്‍ധിക്കും. അതിനാല്‍ താഴ്ന്ന പ്രദേശങ്ങള്‍, നദിതീരങ്ങള്‍, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോരപ്രദേശങ്ങള്‍ തുടങ്ങിയ ഇടങ്ങളിലുള്ളവര്‍ അതീവജാഗ്രത പാലിക്കണം. കയര്‍ ഭൂവസ്ത്ര വിതാന പദ്ധതികള്‍; സെമിനാര്‍ നാളെ പത്തനംതിട്ട: കയര്‍ ഭൂവസ്ത്ര വിതാന പദ്ധതികളുടെ ജില്ലതല ഏകദിന സെമിനാര്‍ വ്യാഴാഴ്ച നടക്കും. രാവിലെ 10ന് കുമ്പഴ ഹോട്ടല്‍ ഹില്‍ പാര്‍ക്കില്‍ ജില്ല പഞ്ചായത്ത് പ്രസിഡൻറ് അഡ്വ.ഓമല്ലൂര്‍ ശങ്കരന്‍ ഉദ്ഘാടനം ചെയ്യും. കലക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ അധ്യക്ഷത വഹിക്കും. കയര്‍ വികസന ഡയറക്ടർ വി.ആര്‍. വിനോദ് മുഖ്യപ്രഭാഷണം നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.