അന്തർസംസ്ഥാന തൊഴിലാളികൾക്കിടയിൽ കുറ്റകൃത്യങ്ങൾ വർധിക്കുന്നു

അന്തർസംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ട സംഭവം നാട് അറിയുന്നത് ഞെട്ടലോടെ പന്തളം: . ജില്ലയിൽ പായിപ്പാട് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ അന്തർസംസ്ഥാന തൊഴിലാളികൾ അധിവസിക്കുന്നത് പന്തളം നഗരപരിധിക്കുള്ളിലാണ്. അയ്യായിരത്തിലേറെ പേരാണ്​​ ഇവിടെ താമസിക്കുന്നത്. ഇവരുടെ വ്യക്തമായ വിവരങ്ങൾ അധികൃതരുടെ കൈവശം ഇല്ല. കോവിഡ്​ തുടക്കത്തിൽ വിവരങ്ങൾ ശേഖരിച്ച പൊലീസ് പലരെയും സ്വന്തം നാട്ടി​േലക്ക്​ അയച്ചിരുന്നു. എന്നാൽ, പിന്നീട്​​ കൂട്ടത്തോടെയാണ്​ മടങ്ങിയെത്തിയത്. ഇവരെ സംബന്ധിച്ച വിവരങ്ങൾ ആരുടെ പക്കലും ഇല്ല. താമസസൗകര്യം ഒരുക്കുന്ന പരിസരവാസികൾ സാമ്പത്തികം മാത്രം ലക്ഷ്യമാക്കി പ്രവർത്തിക്കുന്നവരാണ്. ഇവർക്കിടയിൽ മോഷണം, ചൂതാട്ടം, അനാശാസ്യ പ്രവർത്തനങ്ങൾ എന്നിവ വ്യാപകമാണ്​. ചൊവ്വാഴ്ച പുലർച്ച അന്തർസംസ്ഥാന തൊഴിലാളിയെ കൊലപ്പെടുത്തിയ സംഭവം ഞെട്ടലോടെയാണ് നാട് അറിയുന്നത്. പന്തളം സ്വകാര്യ ബസ്​സ്​റ്റാൻഡിൽ പശ്ചിമബംഗാൾ ഉത്തര ദിനാജ്പുർ ജില്ല സ്വദേശി ഫണീന്ദ്രദാസി(45)നെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടത്. മൃതദേഹത്തിൽനിന്ന്​ മണം പിടിച്ചോടിയ പൊലീസ് നായ്​ തോന്നല്ലൂർ മൂലയിൽ ഭാഗത്ത് അന്തർസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന കെട്ടിടത്തിലെത്തി. പരമേശ്വരൻ പിള്ളയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ മരിച്ച ഫണീന്ദ്രദാസി​ൻെറ നാട്ടുകാരനായ ഒരാൾ താമസിക്കുന്ന മുറിയിലാണ്​ നായ്​ എത്തിയത്. ഇയാൾ കഴിഞ്ഞ രാത്രി ഏഴരയോടെ നാട്ടിൽ പോയതായി മറ്റൊരു സഹവാസി പറഞ്ഞു. ചോദ്യം ചെയ്യാൻ ഇയാളെ കസ്​റ്റഡിയിലെടുത്തിട്ടുണ്ട്. പന്തളം നഗരസഭയിലെ 33 വാർഡുകളിലും വീടുകളിലെ മുകൾനിലയിലും വീട്ടുപരിസരത്തും ബഹുനില കെട്ടിടങ്ങളിലു​മൊക്കെയായി നിരവധി അന്തർസംസ്ഥാന തൊഴിലാളികളാണ്​ താമസിക്കുന്നത്. ഒരാൾക്ക് 1000 രൂപ നിരക്കിലാണ്​ താമസസൗകര്യം ഒരുക്കിയിരിക്കുന്നത്. ഒരു മുറിക്കുള്ളിൽ എട്ടു മുതൽ 15വരെ ആളുകളെയാണ്​ താമസിപ്പിക്കുന്നത്. പുലർച്ച മുതൽ രാവിലെ എട്ടുവരെ പന്തളം പ്രൈവറ്റ് ബസ്​സ്​റ്റാൻഡ് ഇവരുടെ താവളമാണ്. രാത്രിയിൽ അന്തർസംസ്ഥാന തൊഴിലാളികൾ പന്തളം കുടുംബാരോഗ്യ കേന്ദ്രം താവളമാക്കുകയാണ്. അടുത്തിടെ റെയിൽവേ ടിക്കറ്റ് തിരിമറി നടത്തിയ കേസിലും എ.ടി.എം കവർച്ചക്കേസിലും നിരവധി പേരെ പന്തളത്തുനിന്ന്​ അറസ്​റ്റ്​ ചെയ്തിരുന്നു. ഇവർക്കിടയിൽ കഞ്ചാവും മയക്കുമരുന്നും യഥേഷ്​ടം ലഭ്യമാണ്. ഇതുസംബന്ധിച്ച് ​പൊലീസി​ൻെറ രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് നൽകിയതാണ്. നഗരസഭ മുൻ സെക്രട്ടറി പൊളിക്കാൻ ആവശ്യപ്പെട്ട കെട്ടിടത്തിൽ ഇപ്പോഴും അന്തർസംസ്ഥാന തൊഴിലാളികൾ താമസിക്കുന്നുണ്ട്. ഫോട്ടോ: അന്തർസംസ്ഥാന തൊഴിലാളിയുടെ മൃതദേഹത്തിനരികിൽനിന്ന്​ പൊലീസ് നായ്​ മണം പിടിക്കുന്നു 2. തൊഴിലാളിയുടെ മരണത്തെ തുടർന്ന് പന്തളം പ്രൈവറ്റ് ബസ്​സ്​റ്റാൻഡിൽ തടിച്ച അന്തർസംസ്ഥാന തൊഴിലാളികൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.