പത്തനംതിട്ട: ഒ.ബി.സി, മതന്യൂനക്ഷ വിഭാഗത്തില്‍പ്പെട്ടവരും വിദേശത്ത് ജോലി നഷ്ടപ്പെട്ട് മടങ്ങിയെത്തിയവരുമായ പ്രവാസികളില്‍നിന്ന് സ്വയം തൊഴില്‍, ബിസിനസ് സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പറേഷന്‍ റീ-ടേണ്‍ പദ്ധതി പ്രകാരം അപേക്ഷക്ഷണിച്ചു. നോര്‍ക്ക റൂട്ട്സ് ശിപാര്‍ശ ചെയ്യുന്ന പ്രവാസികള്‍ക്കാണ് പദ്ധതി പ്രകാരം വായ്പ അനുവദിക്കുന്നത്. ഇതിനുവേണ്ടി നോര്‍ക്കാ റൂട്ട്സിൻെറ www.norkaroots.net എന്ന വെബ്സൈറ്റിലെ NDPREM - Rehabiliation Scheme for Return NRKs എന്ന ലിങ്കില്‍ പ്രവേശിച്ച് ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ചെയ്യണം. ഇത്തരത്തില്‍ രജിസ്റ്റര്‍ ചെയ്തശേഷം വായ്പ അപേക്ഷ ഫോറം ലഭിക്കുന്നതിന് നോര്‍ക്ക റൂട്ട്സില്‍നിന്ന് ലഭിക്കുന്ന ശിപാര്‍ശ കത്ത് സഹിതം കോര്‍പറേഷൻെറ ജില്ല, ഉപജില്ല ഓഫിസുകളെ സമീപിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് (www.ksbcdc.com) സന്ദര്‍ശിക്കുക. പ്രവേശന പരീക്ഷകള്‍ക്ക് പരിശീലനം പത്തനംതിട്ട: 2022ലെ നീറ്റ്, എൻജിനീയറിങ് എന്‍ട്രന്‍സ് പരീക്ഷകള്‍ക്ക് മുമ്പ് ദീര്‍ഘകാല കോച്ചിങ് ക്ലാസില്‍ പങ്കെടുത്ത് പരീക്ഷ എഴുതാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികളില്‍നിന്ന് പ്രവേശന പരിശീലനത്തിന് പട്ടികവര്‍ഗ വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു. 2021 മാര്‍ച്ചിലെ പ്ലസ് ടു പരീക്ഷയില്‍ സയന്‍സ്, കണക്ക് വിഷയമെടുത്ത് കുറഞ്ഞത് നാലുവിഷയത്തിനെങ്കിലും ബി ഗ്രേഡില്‍ കുറയാതെ ഗ്രേഡ് ലഭിച്ച് വിജയിച്ച പട്ടികവര്‍ഗ വിദ്യാര്‍ഥികളില്‍ 2021ലെ മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ ദീര്‍ഘകാല പരിശീലനത്തില്‍ പങ്കെടുത്ത വിദ്യാര്‍ഥികളെയും പരിശീലനത്തിന് പരിഗണിക്കും. അപേക്ഷ ഈ മാസം 13ന് മുമ്പ് റാന്നി ട്രൈബല്‍ ഡെവലപ്മൻെറ് ഓഫിസില്‍ നേരിട്ടോ rannitdogmail.com എന്ന ഇ-മെയില്‍ മുഖേനയോ ലഭിക്കണം. ഫോണ്‍: 9496070349.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.