തിരുവല്ല: തിരുവല്ല-പൊടിയാടി റോഡ് നിർമാണം വേഗത്തിലാക്കുക, നഗരത്തിെല ഡിവൈഡറുകൾ നീക്കംചെയ്യുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് വ്യാപാരികൾ തിരുവല്ല നഗരസഭക്ക് മുന്നിൽ ധർണ നടത്തി. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല പ്രസിഡൻറ് എ.ജെ. ഷാജഹാൻ ഉദ്ഘാടനം ചെയ്തു. മർച്ചൻറ്സ് അസോ. പ്രസിഡൻറ് എം. സലീം അധ്യക്ഷതവഹിച്ചു. നേതാക്കളായ വിനോദ് സെബാസ്റ്റ്യൻ, പി.എസ്. നിസാമുദ്ദീൻ, സാൻലി എം.അലക്സ്, എം.കെ. വർക്കി, ഷിബു പുതുക്കേരിൽ, നഗരസഭ കൗൺസിലർമാരായ പ്രദീപ് മാമ്മൻ, സജി എം.മാത്യു, ശ്രീനിവാസ് പുറയാറ്റ്, ജിജി വട്ടശ്ശേരിൽ, മാത്യുസ് ചാലക്കുഴി, മാത്യു ചാക്കോ, ഷീല വർഗീസ്, ബിന്ദു റെജി കുരുവിള, പൂജ ജയൻ എന്നിവർ സംസാരിച്ചു. ഭാഗവത സപ്താഹ യജ്ഞം തിരുവല്ല: ശ്രീവല്ലഭ ക്ഷേത്രത്തിൻെറ മൂലസ്ഥാനമായ ശങ്കരമംഗലത്ത് മഠത്തിൽ ഉത്ഥാന ഏകാദശിയോട് അനുബന്ധിച്ച് ഭാഗവത സപ്താഹ യജ്ഞം ആരംഭിച്ചു. യജ്ഞാചാര്യനായ വേദപണ്ഡിതൻ കല്ലൂർമഠം കൃഷ്ണൻ നമ്പൂതിരി ഭദ്രദീപംതെളിച്ച് സപ്താഹത്തിന് തുടക്കംകുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.