പന്തളം: സ്കൂളുകൾ തുറന്നതോടെ ഗതാഗതക്കുരുക്കിലമർന്ന് പന്തളം ടൗൺ. കടകമ്പോളങ്ങൾക്കു മുന്നിലെ അനധികൃത വാഹന പാർക്കിങ്മൂലം എം.സി റോഡിൻെറ ഇരുവശവും പത്തനംതിട്ട-മാവേലിക്കര റോഡ്, എന്നിവിടങ്ങളിൽ ദിവസവും രാവിലെയും വൈകീട്ടും രൂക്ഷമായ ഗതാഗതക്കുരുക്കാണ് ഉണ്ടാക്കുന്നത്. എം.സി റോഡിൽ മെഡിക്കൽ മിഷൻ മുതൽ കോളജ് ജങ്ഷൻ വരെ അനധികൃത കച്ചവടവും വാഹന പാർക്കിങ്ങും മൂലം വാഹനങ്ങൾക്ക് കടന്നുപോകാൻപോലും കഴിയാത്ത സ്ഥിതിയാണ്. വാഹനങ്ങളുമായി കടകമ്പോളങ്ങളിലെത്തുന്നവർ റോഡിൽതന്നെ തോന്നുംപോലെ വാഹനം പാർക്ക് ചെയ്തുപോവുകയാണ് ചെയ്യുന്നത്. മണ്ഡല മകരവിളക്കിന് മുന്നോടിയായി പന്തളത്തെ രൂക്ഷമായ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ നഗരസഭ മുൻകൈയെടുത്ത് കഴിഞ്ഞ ദിവസം സർവകക്ഷിയോഗം വിളിച്ചിരുന്നു. യോഗതീരുമാനങ്ങൾ ക്രോഡീകരിച്ച് ചൊവ്വാഴ്ച കൂടുന്ന നഗരസഭ കൗൺസിലർ ചർച്ചചെയ്യും. ഇതിനുശേഷം ഗതാഗത പരിഷ്കാരം കൊണ്ടുവരാനാണ് നീക്കം. ഫോട്ടോ: പന്തളം ജങ്ഷനിലെ ഗതാഗതക്കുരുക്ക്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.