കുടുംബശ്രീ ബാലസഭ കേരളീയം പരിപാടി നടത്തി

പത്തനംതിട്ട: കേരളപ്പിറവിയോട് അനുബന്ധിച്ച് ജില്ല കുടുംബശ്രീ മിഷ​ൻെറ ബാലസഭയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച കേരളീയം 2021 പരിപാടി പത്തനംതിട്ട അബാന്‍ ആര്‍ക്കേഡില്‍ കലക്ടര്‍ ഡോ. ദിവ്യ എസ്.അയ്യര്‍ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ജില്ല മിഷന്‍ കോഓഡിനേറ്റര്‍ എ. മണികണ്ഠന്‍ അധ്യക്ഷതവഹിച്ച യോഗത്തില്‍ അസി. ജില്ല മിഷന്‍ കോഓഡിനേറ്റര്‍ കെ.എച്ച്. സലീന, ഓമനകുമാരി, ഗീത ഷാജി, ബി.എന്‍. ഷീബ, ടി.കെ. ഷാജഹാന്‍ എന്നിവര്‍ പങ്കെടുത്തു. ചിത്രം PTL 12 KERALEEYAM കേരളപ്പിറവിയോട് അനുബന്ധിച്ച് ജില്ല കുടുംബശ്രീ മിഷ​ൻെറ ബാലസഭയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച കേരളീയം പരിപാടി കലക്ടര്‍ ഡോ. ദിവ്യ എസ്.അയ്യര്‍ ഉദ്ഘാടനം ചെയ്യുന്നു ടെലഫോൺ ഭവനിലേക്ക് മാർച്ച് നടത്തി പത്തനംതിട്ട: കേന്ദ്ര സർക്കാറി​ൻെറ ജനദ്രോഹ നയങ്ങൾക്കെതിരെ എ.ഐ.ടി.യു.സി ജില്ല കമ്മിറ്റി പത്തനംതിട്ട ടെലഫോൺ ഭവനിലേക്ക് മാർച്ച് നടത്തി. അടൂർ നഗരസഭ ചെയർമാൻ ഡി. സജി ഉദ്​ഘാടനം ചെയ്തു. എ.ഐ.ടി.യു.സി സംസ്ഥാന കൗൺസിൽ അംഗം സാബു കണ്ണങ്കര അധ്യക്ഷതവഹിച്ചു. അബ്​ദുൽ ഷുക്കൂർ, സുഹാസ് എം.ഹനീഫ്, രാജേഷ് ആനപ്പാറ, സി.സി ഗോപാലകൃഷ്ണൻ, തോമസ് യേശുദാസ്, ഹരിദാസ്, അഡ്വ. എൽ. ഷിനാജ്, അഡ്വ. സജിൽ, ഇക്ബാൽ അത്തി മൂട്ടിൽ, നജീബ് ഇളയനില, മഞ്ചേഷ്, സഞ്ജു വലംഞ്ചുഴി , സുരേഷ് ബാബു എന്നിവർ മാർച്ചിന്‌ നേതൃത്വം നൽകി. ചിത്രം PTL 11 AITUC എ.ഐ.ടി.യു.സി ജില്ല കമ്മിറ്റി പത്തനംതിട്ട ടെലഫോൺ ഭവനിലേക്ക് നടത്തിയ മാർച്ച് അടൂർ നഗരസഭ ചെയർമാൻ ഡി. സജി ഉദ്​ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.