ശാസ്ത്രരംഗം ഉപജില്ലതല മത്സരങ്ങൾക്ക് തുടക്കമായി

റാന്നി: പൊതുവിദ്യാഭ്യാസ വകുപ്പി‍ൻെറ ആഭിമുഖ്യത്തിൽ നടക്കുന്ന ശാസ്ത്രരംഗം ക്ലബി‍ൻെറ നേതൃത്വത്തിൽ മത്സരങ്ങൾക്ക് തുടക്കമായി. ഗൂഗിൾ പ്ലാറ്റ്ഫോമിൽ നടന്ന മത്സരങ്ങൾ റാന്നി ഉപജില്ല വിദ്യാഭ്യാസ ഓഫിസർ ഷാംജിത്ത് ഉദ്ഘാടനം ചെയ്തു. റാന്നി ബ്ലോക്ക് പ്രോജക്ട് കോഓഡിനേറ്റർ ഷാജി എ. സലാം അധ്യക്ഷത വഹിച്ചു. ഡയറ്റ് ഫാക്കൽറ്റി ടി.ബി. അജീഷ് കുമാർ മുഖ്യപ്രഭാഷണം നടത്തി. അജിനി സ്വാഗതവും ദീപ ബെറ്റി തോമസ് നന്ദിയും പറഞ്ഞു. യു.പി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങൾക്ക് പ്രത്യേകം മത്സരങ്ങൾ ഉണ്ട്. പ്രോജക്ട് അവതരണം, വീട്ടിൽ നിന്നും ഒരു പരീക്ഷണം, പ്രാദേശിക ചരിത്രരചന, ശാസ്ത്ര ലേഖനം, എ​ൻെറ ശാസ്ത്രജ്​ഞൻ-ജീവചരിത്രകുറിപ്പ്, ശാസ്ത്രഗ്രന്ഥ ആസ്വാദനം, ഗണിതാശയാവതരണം, പ്രവൃത്തിപരിചയം എന്നിവയാണ് മത്സര ഇനങ്ങൾ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.