ജില്ല സീനിയർ ഹോക്കി ചാമ്പ്യൻഷിപ്

തിരുവല്ല: പത്തനംതിട്ട തിരുവല്ല മാർത്തോമ കോളജിൽ നടന്നു. കോളജ് ഗ്രൗണ്ടിൽ ഉദ്ഘാടനം ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡൻറ്​ കെ. അനിൽകുമാർ നിർവഹിച്ചു. വാർഡ് കൗൺസിലർ ഡോ. റെജിനോൾഡ് വർഗീസ് അധ്യക്ഷതവഹിച്ചു. ഹോക്കി അസോ. ജില്ല സെക്രട്ടറി ആർ. ഷൈൻ, മാസ്​റ്റേഴ്സ് ഹോക്കി പത്തനംതിട്ട ചെയർമാൻ മലയാലപ്പുഴ ഗോപാലകൃഷ്ണൻ, മാർത്തോമ കോളജ് പ്രിൻൻസിപ്പൽ ഡോ. വർഗീസ് മാത്യു, വിനോദ് പുളിമൂട്ടിൽ, അമൃത് സോമരാജൻ, അഞ്ജലി കൃഷ്ണ, നിജി എന്നിവർ സംസാരിച്ചു. ചാമ്പ്യൻഷിപ്പിൽ മലയാലപ്പുഴ ഹോക്കി അക്കാദമി ജേതാക്കളായി. ആടുവളർത്തലിൽ പരിശീലന ക്ലാസ് തിരുവല്ല: മഞ്ഞാടിയിലെ പക്ഷിരോഗ നിർണയ കേന്ദ്രത്തിൽ പ്രവർത്തിക്കുന്ന ഡി-ഹാറ്റ് പരിശീലന കേന്ദ്രത്തിൽ ആട് വളർത്തലിൽ സൗജന്യ പരിശീലന ക്ലാസ് നടത്തും. 10, 11 തീയതികളിലായി രാവിലെ 10 മുതലാണ് ക്ലാസ്. താൽപര്യമുള്ളവർ 9188522711 എന്ന നമ്പറിൽ വാട്ട്സ്​ആപ് സന്ദേശം മുഖേനെ പേര് രജിസ്​റ്റർ ചെയ്യണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.