കോൺഗ്രസിൻെറ ചക്രസ്തംഭന സമരം നാളെ പത്തനംതിട്ട: വര്‍ധിപ്പിച്ച ഇന്ധന നികുതി കുറക്കാന്‍ തയാറാകാത്ത സംസ്ഥാന സര്‍ക്കാറിനെതിരെ തിങ്കളാഴ്ച രാവിലെ 11 മുതല്‍ 11.15 വരെ പത്തനംതിട്ട സെന്‍ട്രല്‍ ജങ്ഷനില്‍ ചക്രസ്തംഭന സമരം നടത്തുമെന്ന് ഡി.സി.സി ജനറല്‍ സെക്രട്ടറി സാമുവല്‍ കിഴക്കുപുറം അറിയിച്ചു. കെ.പി.സി.സി ജനറല്‍ സെക്രട്ടറി പഴകുളം മധു ഉദ്ഘാടനം ചെയ്യും. ഡി.സി.സി പ്രസിഡൻറ് പ്രഫ. സതീഷ് കൊച്ചുപറമ്പിൽ അധ്യക്ഷത വഹിക്കും. വാഹനങ്ങള്‍ 15 മിനിറ്റ് റോഡില്‍ നിര്‍ത്തിയിട്ടാണ് സമരം. വിദ്യാർഥികളെ ആദരിക്കും വാഴമുട്ടം ഈസ്റ്റ്: വാഴമുട്ടം ഈസ്റ്റ് 1314ാം നമ്പർ എൻ.എസ്.എസ് കരയോഗത്തിൻെറ ആഭിമുഖ്യത്തിൽ കരയോഗ ഭവനങ്ങളിലെ എസ്.എസ്.എൽ. സി, പ്ലസ് ടു, ഡിഗ്രി, പി.ജി കോഴ്സ് ഉന്നത വിജയം നേടിയ വിദ്യാർഥികളെ ആദരിക്കും. ഞായറാഴ്ച രാവിലെ 10ന് പ്രസിഡൻറ് എ. ജയകുമാറിൻെറ അധ്യക്ഷതയിൽ കൂടുന്ന യോഗത്തിൽ എൻ.എസ്.എസ് പ്രസിഡൻറ് പി.എൻ. നരേന്ദ്രനാഥൻ നായർ ഉദ്ഘാടനം ചെയ്യും. യുവമോർച്ച പ്രകടനം നടത്തി പത്തനംതിട്ട: സംസ്ഥാന സർക്കാർ പെട്രോളിയം നികുതി കുറക്കണമെന്ന് ആവശ്യപ്പെട്ട് യുവമോർച്ച ആറന്മുള മണ്ഡലം കമ്മിറ്റി പത്തനംതിട്ടയിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. ബി.ജെ.പി ആറന്മുള മണ്ഡലം പ്രസിഡൻറ് അഭിലാഷ് ഓമല്ലൂർ ഉദ്ഘാടനം ചെയ്തു. യുവമോർച്ച ആറന്മുള മണ്ഡലം പ്രസിഡൻറ് വിപിൻ വാസുദേവ് അധ്യക്ഷത വഹിച്ചു. മണ്ഡലം വൈസ് പ്രസിഡൻറ് ശ്യാം ശിവപുരം, സെക്രട്ടറി ശംഭു ഇലന്തൂർ, നന്ദു, ജിഷ്ണു കാരംവേലി, അജോ ജോയ്, അരുൺ ശശി തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.