പന്തളം: ആവേശം ഒട്ടും കുറയാതെ സ്കൂളുകളിൽ രണ്ടാംഘട്ട പ്രവേശനോത്സവം. വെള്ളിയാഴ്ച രാവിലെ ഒന്നാംഘട്ടത്തിൽ ക്ലാസിൽ എത്താതിരുന്ന ഏഴാം ക്ലാസിലെ വിദ്യാർഥികൾ അടക്കം ഉള്ളവർക്കാണ് പ്രവേശനോത്സവം സംഘടിപ്പിച്ചത്. അക്ഷരമുറ്റത്തേക്ക് കളിയും ചിരിയുമായി എത്തിയ കുട്ടികളെ സ്കൂൾ കവാടത്തിൽ അധ്യാപകർ സ്വീകരിച്ചു. പൂഴിക്കാട് ഗവൺമൻെറ് യു.പി സ്കൂൾ, പന്തളം എൻ.എസ്.എസ് ബോയ്സ് ഹൈസ്കൂളിൽ പ്രവേശനോത്സവത്തിന് നഗരസഭ കൗൺസിലർമാർ എത്തിയിരുന്നു. പൂഴിക്കാട് ഗവ.യു.പി എസിൽ നഗരസഭ ചെയർപേഴ്സൻ സുശീല സന്തോഷ് ഉദ്ഘാടനം ചെയ്തു. കൗൺസിലർമാരായ കെ. സീന, സൂര്യ.എസ്. നായർ, മഞ്ജുഷ സുമേഷ് , അഡ്വ: രാധാകൃഷ്ണൻ ഉണ്ണിത്താൻ, അച്ചൻകുഞ്ഞ് ജോൺ എന്നിവർ പങ്കെടുത്തു. ഫോട്ടോ: 2 പുഴിക്കാട് ഗവ:യു.പി.എസിൽ നഗരസഭ ചെയർപേഴ്സൻ സുശീല സന്തോഷ് പ്രേവശനോത്സവം ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.