പത്തനംതിട്ട: അടൂർ നഗരസഭാ 27ാം വാർഡിൽ യമുന ബൈപാസ് റോഡിൽ പ്രവർത്തനം തുടങ്ങിയ സ്വകാര്യ ഭക്ഷണശാല മലിനജലം റോഡിലേക്ക് ഒഴുക്കിവിട്ട് കിണറും പരിസരവും മലിനമാക്കിയെന്ന പരാതിയെക്കുറിച്ച് അന്വേഷിക്കാൻ മനുഷ്യാവകാശ കമീഷൻ ഉത്തരവിട്ടു. അടൂർ നഗരസഭ സെക്രട്ടറിയും മലിനീകരണ നിയന്ത്രണ ബോർഡ് ജില്ല എൻവയൺമൻെറൽ എൻജിനീയറും പരാതി വിശദമായി പരിശോധിച്ച് 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമീഷൻ അംഗം വി.കെ. ബീനാകുമാരി ഉത്തരവിട്ടു. ഭക്ഷണശാല പ്രവർത്തനം തുടങ്ങി മൂന്നാഴ്ചക്കുള്ളിൽ സമീപത്ത് താമസിക്കുന്ന ഡോ. രാജേഷ്- ഡോ.മിനി എന്നിവരുടെ വീട്ടിലെ കിണർവെള്ളം ഉപയോഗശൂന്യമായി. ഭക്ഷണശാലയിലെ കക്കൂസ് മാലിന്യമാണ് വെള്ളം അശുദ്ധമാക്കിയത്. ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ സ്ഥാപനത്തിലെ മലിനജല നിർമാർജന പ്ലാൻറിൻെറ പ്രവർത്തനത്തിൽ അപാകതയുണ്ടെന്ന് കണ്ടെത്തി. മലിനീകരണ നിയന്ത്രണ ബോർഡിന് സമർപ്പിച്ച പ്ലാൻ പ്രകാരമല്ല മലിനജല നിർമാർജനം നടത്തുന്നതെന്ന് കമീഷൻ കണ്ടെത്തി. ഇതിനെതിരെ നഗരസഭക്ക് പരാതി നൽകിയെങ്കിലും നടപടിയെടുത്തില്ലെന്ന് പരാതിക്കാർ പറഞ്ഞു. റിപ്പോർട്ട് ലഭിച്ചശേഷം പത്തനംതിട്ടയിൽ നടക്കുന്ന സിറ്റിങ്ങിൽ കേസ് പരിഗണിക്കും. ശബരിമല തീര്‍ഥാടനം; ആരോഗ്യമന്ത്രിയുടെ യോഗം ഇന്ന് പത്തനംതിട്ട: ശബരിമല മണ്ഡലമകരവിളക്ക് തീര്‍ഥാടനവുമായി ബന്ധപ്പെട്ട ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിന് ശനിയാഴ്ച വൈകീട്ട് അഞ്ചിന് മന്ത്രി വീണാ ജോര്‍ജിൻെറ അധ്യക്ഷതയില്‍ ഓണ്‍ലൈനായി യോഗംചേരും. കുട്ടികള്‍ക്ക് മത്സരങ്ങള്‍ പത്തനംതിട്ട: ജില്ലതല ശിശുദിനാഘോഷ പരിപാടികളുടെ ഭാഗമായി ബ്ലോക്ക്, മുനിസിപ്പല്‍തലം മത്സരത്തില്‍ ഒന്നാംസ്ഥാനം ലഭിച്ച എല്‍.പി, യു.പി കുട്ടികളെ പങ്കെടുപ്പിച്ച് മലയാളം പ്രസംഗ മത്സരവും ജില്ലതലത്തില്‍ എല്‍.പി, യു.പി, ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി തലങ്ങളില്‍ കഥ, കവിത, ഉപന്യാസം മലയാള സാഹിത്യരചന മത്സരങ്ങളും ഈ മാസം 10ന് പത്തനംതിട്ട മാര്‍ത്തോമ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. താൽപര്യമുള്ള കുട്ടികള്‍ സ്‌കൂളില്‍നിന്നുള്ള സാക്ഷ്യപത്രവുമായി പങ്കെടുക്കണം. ഫോണ്‍: 9645374919, 9400063953.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.