ക്രാഷ് ബാരിയറുകൾ ഉറപ്പിച്ചത്​ കോൺക്രീറ്റ്​ ഇല്ലാതെ

റാന്നി: ഇടമുറി ആ‍ൻറണി മുക്കിനുസമീപം ക്രാഷ് ബാരിയറുകൾ കോൺക്രീറ്റ്​ ഇടാതെ വെറും മണ്ണിലുറപ്പിച്ച് തൊഴിലാളികൾ മടങ്ങിയെന്ന് പരാതി. മുക്കട- ഇടമണ്‍- അത്തിക്കയം ശബരിമല പാതയില്‍ വളവും ഇറക്കവുമുള്ള സ്ഥലത്താണ് ക്രാഷ് ബാരിയറുകൾ സ്ഥാപിച്ചിട്ടുള്ളത്. ഒരു വര്‍ഷം മുമ്പ് ടാറിങ് പൂര്‍ത്തിയായ റോഡില്‍ ദിശാസൂചികകളും റിഫ്ലക്ടറുകളും മാര്‍ക്കിങ് ജോലികളും നടക്കുന്നതേയുള്ളൂ. അപകട സാധ്യതയുള്ള സ്ഥലങ്ങളില്‍ ക്രാഷ് ബാരിയറും സ്ഥാപിക്കുന്നുണ്ട്. ഇത്തരത്തില്‍ തോമ്പിക്കണ്ടത്തിനും ഇടമുറി ജങ്ഷനുമിടയില്‍ ആൻറണിമുക്കിന്​ സമീപത്തെ കട്ട കമ്പനിക്ക്​ മുന്നിലായി സ്ഥാപിച്ച ക്രാഷ് ബാരിയറാണ് കോണ്‍ക്രീറ്റ്​ ചെയ്ത്​ ഉറപ്പിക്കാതെ മണ്ണിട്ടുമൂടി തൊഴിലാളികള്‍ പോയത്. അതേസമയം, പിന്നീട് കോൺക്രീറ്റ് ചെയ്ത് ഉറപ്പിക്കുമെന്ന് അധികൃതർ പറയുന്നു. Ptl rni - 2 crash ഫോട്ടോ: മുക്കട-ഇടമണ്‍-അത്തിക്കയം ശബരിമല പാതയില്‍ ആൻറണി മുക്കിന് സമീപം സ്ഥാപിച്ചിരിക്കുന്ന ക്രാഷ് ബാരിയർ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.