സ്മൃതിമണ്ഡപം സമർപ്പണം നാളെ

പത്തനംതിട്ട: ജമ്മു കശ്​മീരിൽ ജീവത്യാഗം വരിച്ച സി.ആർ.പി.എഫ് ജവാൻ എസ്. സഹദേവ​ൻെറ സ്മൃതിമണ്ഡപത്തി‍ൻെറ സമർപ്പണം ഞായറാഴ്​ച രാവിലെ10ന് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. അടൂർ തെങ്ങമം ചങ്ങാതിക്കൂട്ടം വെൽഫെയർ അസോസിയേഷനാണ്​ മണ്ഡപം നിർമിച്ചത്​. പൊതുസമ്മേളനം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യും. എൻ.എസ്.ജി കമാൻഡോ പി.വി. മനീഷ് സ്മൃതിമണ്ഡപം സമർപ്പണം നിർവഹിക്കും. ചങ്ങാതിക്കൂട്ടം പ്രസിഡൻറ്​ ബിപിൻരാജ് തെങ്ങമം അധ്യക്ഷത വഹിക്കും. വാർത്തസമ്മേളനത്തിൽ ബിപിൻരാജ് തെങ്ങമം, സെക്രട്ടറി അനുരൂപ്, ജയപ്രകാശ് തെങ്ങമം എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.