കോന്നി: കോന്നി മെഡിക്കല്‍ കോളജിന് നിബന്ധനകള്‍ക്ക് വിധേയമായി പാരിസ്ഥിക അനുമതി ലഭിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കോന്നി ഗവ. മെഡിക്കല്‍ കോളജില്‍ അത്യാഹിത വിഭാഗം ആരംഭിക്കുന്നതിന് മുന്നോടിയായി സ്ഥിതിഗതികള്‍ വിലയിരുത്തുകയായിരുന്നു മന്ത്രി. കോന്നി മെഡിക്കല്‍ കോളജ് കാഷ്വാലിറ്റിയില്‍ 24 മണിക്കൂറും നാല് സ്പെഷാലിറ്റി ഡോക്ടര്‍മാരുടെ സേവനം ഉറപ്പാക്കും. ലാബും മെഡിസിനും പ്രവര്‍ത്തനസജ്ജമാക്കും. എം.എല്‍.എ ഫണ്ടില്‍നിന്ന് അനുവദിച്ച അള്‍ട്രാസൗണ്ട് സ്കാനറിൻെറ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട ട്രയല്‍ റണ്‍ ആരംഭിച്ചു. ഒരു വര്‍ഷത്തിനുള്ളില്‍ മെഡിക്കല്‍ കോളജ് പൂര്‍ണ പ്രവര്‍ത്തനസജ്ജമാക്കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. അഡ്വ. കെ.യു. ജനീഷ് കുമാര്‍ എം.എല്‍.എ, കലക്ടര്‍ ദിവ്യ എസ്.അയ്യര്‍, ജില്ല പഞ്ചായത്ത് അംഗം ജിജോ മോഡി, കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ജിജി സജി, അരുവാപ്പുലം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് രേഷ്മ മറിയം റോയ്, വൈസ് പ്രസിഡൻറ് മണിയമ്മ രാമചന്ദ്രന്‍നായര്‍, ഗ്രാമപഞ്ചായത്ത് അംഗം ഷീബ, ശ്രീകുമാര്‍, ഹോസ്പിറ്റല്‍ സൂപ്രണ്ട് സി.വി. രാജേന്ദ്രന്‍, നഴ്സിങ് സൂപ്രണ്ട് ബെക്സി തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.