മൈനര്‍ ഓപറേഷന്‍ തിയറ്റര്‍ അടക്കമുള്ള സംവിധാനവും സജ്ജമാക്കും കോന്നി: കോന്നി മെഡിക്കല്‍ കോളജ് അത്യാഹിത വിഭാഗം തിങ്കളാഴ്ച മുതല്‍ പ്രവര്‍ത്തനമാരംഭിക്കും. ആധുനിക സംവിധാനങ്ങളോടെയുള്ള അത്യാഹിത വിഭാഗമാണ് ആരംഭിക്കുന്നത്. മൈനര്‍ ഓപറേഷന്‍ തിയറ്റര്‍ അടക്കമുള്ള സംവിധാനവും സജ്ജമാക്കും. മറ്റ് ഓപറേഷന്‍ തിയറ്ററുകളില്‍ കുറേക്കൂടി സൗകര്യമൊരുക്കേണ്ടതുണ്ട്. ഒപ്പം രക്തബാങ്കിൻെറ പ്രവര്‍ത്തനവും ആരംഭിക്കണം. അടിയന്തര ഓപറേഷന്‍ സൗകര്യം ക്രമീകരിക്കുന്നതിൻെറ ബ്ലഡ് സ്റ്റോറേജ് യൂനിറ്റിന് അനുമതിയായിട്ടുണ്ട്. അത്യാഹിത വിഭാഗത്തില്‍ ട്രയാജ്, റെഡ്, യെല്ലോ, ഗ്രീന്‍, ബ്ലാക്ക് എന്നീ നാല് വിഭാഗങ്ങള്‍ ഉണ്ടാകും. ട്രയാജിലേക്കാവും രോഗിയെ ആദ്യം എത്തിക്കുക. ട്രയാജിൻെറ ചുമതല വഹിക്കുന്ന ഡോക്ടര്‍മാര്‍ ഡോക്ടറുടെ അവസ്ഥ വിലയിരുത്തി എവിടേക്ക് മാറ്റണമെന്ന് തീരുമാനിക്കും. ഗുരുതരാവസ്ഥയിലുള്ളവരെ റെഡിലേക്കും ക്ഷതമേറ്റിട്ടുള്ളവര്‍ ഉള്‍പ്പെടെയുള്ള രോഗികളെ യെല്ലോയിലേക്കും തീവ്രത കുറഞ്ഞ രോഗമുള്ളവരെ ഗ്രീനിലേക്കുമാണ് മാറ്റുക. മരണപ്പെട്ടവരെ ബ്ലാക്ക് സോണിലേക്കും മാറ്റും. ഓപറേഷന്‍ തിയറ്ററിലേക്കാവശ്യമായ അനസ്തേഷ്യ വര്‍ക് സ്റ്റേഷന്, ഓപറേഷന്‍ ടേബിള്‍, ഷാഡോ ലെസ് ലൈറ്റ് ഡയാടെര്‍മി, ഡീസിബ്രിലേറ്റര്‍ തുടങ്ങിയ ഉപകരണങ്ങളും ലഭ്യമായിട്ടുണ്ട്. ഐ.സി.യുവില്‍ നാല് വൻെറിലേറ്റര്‍, 12 ഐ.സി.യു ബെഡ്, 50 ഓക്സിജന്‍ കോണ്‍സണ്‍ട്രേറ്റര്‍ മൂന്ന് കാര്‍ഡിയാക് മോണിറ്റര്‍, ബെഡ് സൈഡ് ലോക്കര്‍, ബെഡ് ഓവര്‍ ടേബിള്‍ തുടങ്ങിയവും എത്തിയിട്ടുണ്ട്. ഐ.പിക്കായി ഓക്സിജന്‍ സൗകര്യമുള്ള 120 കിടക്കകള്‍ സജ്ജമാക്കിയിട്ടുണ്ട്. 300 കിടക്കകളാണ് ആശുപത്രിയുടെ പ്രാഥമിക ഘട്ടത്തില്‍ ഒരുക്കുന്നത്. ഇതില്‍ 240 എണ്ണം ഓക്സിജന്‍ കിടക്കകളാണ്. ഓക്സിജന്‍ ലഭ്യത ഉറപ്പാക്കുന്നതിന് പ്ലാൻറ് നിര്‍മാണവും പുരോഗമിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.