പത്തനംതിട്ട: രാജ്യം കണ്ടതിൽെവച്ച് ഏറ്റവും ശക്തയായ പ്രധാനമന്ത്രി ആയിരുന്നു ഇന്ദിരഗാന്ധി എന്ന് കെ.പി.സി.സി രാഷ്ട്രീയ കാര്യസമിതി അംഗം പ്രഫ. പി.ജെ. കുര്യൻ പറഞ്ഞു. ഇന്ദിരഗാന്ധിയുടെ 37ാമത് രക്തസാക്ഷിത്വ ദിനാചരണ പരിപാടികൾ ജില്ല കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പത്തനംതിട്ട രാജീവ് ഭവനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡി.സി.സി പ്രസിഡൻറ് പ്രഫ. സതീഷ് കൊച്ചുപറമ്പിൽ അധ്യക്ഷതവഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി പഴകുളം മധു, മുൻ ഡി.സി.സി പ്രസിഡൻറുമാരായ പി. മോഹൻരാജ്, ബാബു ജോർജ്, എ.ഐ.സി.സി അംഗം മാലേത്ത് സരളാദേവി, റിങ്കു ചെറിയാൻ, ജോർജ് മാമ്മൻ കൊണ്ടൂർ, എ. ഷംസുദ്ദീൻ, കെ. ജയവർമ, എ. സുരേഷ്‌കുമാർ, അനിൽ തോമസ്, സാമുവൽ കിഴക്കുപുറം, സുനിൽ എസ്.ലാൽ, ബിജിലി ജോസഫ്, ജോൺസൺ വിളവിനാൽ എന്നിവർ സംസാരിച്ചു. പടം: PTL45indiragandhi ഡി.സി.സി നേതൃത്വത്തിൽ നടന്ന ഇന്ദിരഗാന്ധി അനുസ്മരണം പ്രഫ. പി.ജെ. കുര്യൻ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.