അടൂർ: വിദ്യാഭ്യാസ ഉപജില്ലയിൽ വിദ്യാർഥികളെ സ്വീകരിക്കാൻ വിദ്യാലയങ്ങൾ ഒരുങ്ങി. 19 മാസമായി അടഞ്ഞുകിടന്ന സ്കൂൾ പരിസരം കാട് വെട്ടിത്തെളിച്ച് വൃത്തിയാക്കി. സന്നദ്ധ സംഘടനകൾ, പൂർവ വിദ്യാർഥികൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, അധ്യാപകർ എന്നിവരുടെ സഹകരണത്തോടെയാണ് ഈ പ്രവൃത്തി നടത്തിയത്. ക്ലാസ് റൂം, െഡസ്ക്, െബഞ്ചുകൾ എന്നിവ കഴുകി അണുനശീകരണവും നടത്തി. അഗ്നിരക്ഷ സേനയുടെയും പൊലീസിൻെറയും സഹായം ലഭ്യമാക്കി. സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി അടൂർ സബ്ജില്ലയിൽ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി വിദ്യാഭ്യാസ ഓഫിസർ ബി. വിജയലക്ഷ്മി പറഞ്ഞു. എല്ലാ കുട്ടികൾക്കും പാഠപുസ്തകങ്ങൾ ലഭ്യമാക്കി. ഉച്ചഭക്ഷണം പാചക അടുക്കള കഴുകിവൃത്തിയാക്കി അണുനശീകരണം തടത്തി. അധ്യാപകർ, മറ്റ് ജീവനക്കാർ എന്നിവർ രണ്ട് ഡോസ് വാക്സിനെടുത്തുവെന്ന് ഉറപ്പാക്കി. പഞ്ചായത്ത് അംഗം സ്കൂൾ പ്രഥമ അധ്യാപിക എന്നിവരെ ഉൾപ്പെടുത്തി ആരോഗ്യസുരക്ഷ കമ്മിറ്റി രൂപവത്കരിച്ചു. കോവിഡ് പ്രോട്ടോകോൾ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നതിൻെറ ഭാഗമായി പുറത്തുനിന്ന് വരുന്ന ആരെയും സ്കൂൾ വളപ്പിനുള്ളിലേക്ക് പ്രവേശിപ്പിക്കില്ല. ഒരു െബഞ്ചിൽ രണ്ട് കുട്ടികൾ എന്ന രീതിയിലായിരിക്കും ക്രമീകരണം. കുട്ടികളുടെ എണ്ണത്തിനനുസരിച്ച് പല സമയ ക്രമീകരണമാകും ഏർപ്പെടുത്തുക. എല്ലാ ഫർണീച്ചറും അറ്റകുറ്റപ്പണി നടത്തി. അവിശ്യമുള്ളിടങ്ങളിൽ പുതിയ െഡസ്കും െബഞ്ചും നിർമിച്ചു. ടോയ്ലറ്റ് ശുചീകരിച്ചു. ആദ്യ ഒരാഴ്ച കുട്ടികളുടെ പഠനതാൽപര്യം മനസ്സിലാക്കിയായിരിക്കും ക്ലാസ് തുടങ്ങുക. മാനസിക ഉല്ലാസത്തിന് മുൻഗണന നൽകിയാണ് ക്ലാസുകൾ മുന്നോട്ടുകൊണ്ടുപോകുക. കോവിഡ് പ്രോേട്ടാകോൾ പാലിക്കേണ്ടതിൻെറ ്ആവശ്യകത ബോധവത്കരിക്കാൻ കുട്ടികൾ തന്നെ നിർമിച്ച ലഘുലേഖകൾ, പോസ്റ്ററുകൾ എന്നിവ വിതരണം ചെയ്യുകയും പതിക്കുകയും ചെയ്യും. ഭക്ഷണസാധനങ്ങൾ പങ്കിട്ട് കഴിക്കാൻ അനുവദിക്കില്ല. കുടിവെള്ളം കുട്ടികൾ അവരവരുടെ വീട്ടിൽനിന്ന് തന്നെ കൊണ്ടുവരാനാണ് നിർദേശം നൽകിയിരിക്കുന്നത്. ഉപജില്ലയിൽ ഇക്കുറി ഒന്നാം ക്ലാസിൽ 950 കുട്ടികളുണ്ട്. രണ്ടാം ക്ലാസിൽ 974, മൂന്നിൽ 959, നാലിലേക്ക് 1014, അഞ്ചിലേക്ക് 556 കുട്ടികളുമാണ് ഉള്ളത്. ഏറ്റവും കൂടുതൽ കുട്ടികളുള്ള സ്കൂൾ ചൂരക്കോട് ഗവ. എൽ.പി.എസാണ്. ഇവിടെ ഒന്ന് മുതൽ നാലുവരെ ക്ലാസുകളിലായി 467 കുട്ടികളാണ് ഉള്ളത്. ഏറ്റവും കുറവ് കുട്ടികൾ മൂന്നാളം ഗവ. എൽ.പി.എസിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.