മണ്ഡലകാലമെത്താൻ രണ്ടാഴ്ച; കാടുമൂടി, കുണ്ടും കുഴിയുമായി ശബരിമല പാത

MESSAGE: 4ാം പേജ്​ ലീഡ്​ സൈൻ ബോർഡുകൾ ഏറെയും കാടുകയറി കിടക്കുന്നു വടശ്ശേരിക്കര: ശബരിമല മണ്ഡലകാലമെത്താൻ ദിവസങ്ങൾ മാത്രം അവശേഷിക്കുമ്പോഴും തകർന്ന് തരിപ്പണമായ ശബരിമല റോഡ് ഗതാഗത യോഗ്യമാക്കാൻ നടപടികൾ ആരംഭിച്ചിട്ടില്ല. പ്രധാന തീർഥാടന പാതയായ മണ്ണാറക്കുളഞ്ഞി ചാലക്കയം ശബരിമല റോഡിലെ മണ്ണാറക്കുളഞ്ഞി മുതൽ പെരുനാട് വരെയുള്ള ഭാഗം ടാർ ഇളകി കുഴികൾ രൂപപ്പെട്ട്​ പൂർണമായും തകർന്ന് കിടക്കുകയാണ്. പെരുനാട് മുതൽ പമ്പ വരെ ഹൈവേ നിലവാരത്തിൽ ഉള്ള റോഡി‍ൻെറ ഇരുവശങ്ങളും കഷ്​ടിച്ച്​ ഒരു വാഹനത്തിന് കടന്നു പോകാൻ കഴിയുന്ന വിധം കാട് കയറി നശിച്ചു. ഈ റോഡിൽ സ്ഥാപിച്ചിരുന്ന ഒട്ടുമിക്ക ട്രാഫിക് ലൈറ്റുകളും ദിശ ബോർഡുകളും നശിച്ചു പോവുകയോ പ്രവർത്തന രഹിതമാവുകയോ ചെയ്തു. അപകട വളവുകളിലും മറ്റും സ്ഥാപിച്ചിരിക്കുന്ന സൈൻ ബോർഡുകൾ ഏറെയും കാടുകയറി കിടക്കുകയാണ്. വർഷങ്ങളായി കാര്യമായ അറ്റകുറ്റപ്പണികൾ നടത്താതെ അവഗണിച്ചിട്ടിരിക്കുന്ന ഈ പ്രധാന ശബരിമല പാതയുടെ വടശ്ശേരിക്കര വരെയുള്ള ഭാഗം കുഴികളും വെള്ളക്കെട്ടുകളും രൂപപ്പെട്ട് പൂർണമായും തകർന്നു . ഏറ്റവും ഒടുവിൽ പതിവ് പോലെ മണ്ഡല കാലം തുടങ്ങിയതിനുശേഷം വെള്ളം നിറഞ്ഞ കുഴികളിൽ ടാർ മിശ്രിതം നിറച്ചു താൽക്കാലികമായി കുഴി അടക്കാനാണ്​ നീക്കം നടക്കുന്നത്. മുൻകാലങ്ങളിൽ ശബരിമല സീസൺ തുടങ്ങുന്നതിന് ഒരു മാസം മുമ്പ്​ തന്നെ റോഡിലേക്ക് വളർന്നു നിൽക്കുന്ന കാടുകൾ വെട്ടിത്തെളിച്ച്​ മറ്റ് അറ്റകുറ്റപ്പണികളും തീർക്കുകയായിരുന്നു പതിവ്. എന്നാൽ, കഴിഞ്ഞ കുറെ വർഷങ്ങളായി വടശ്ശേരിക്കര പെരുനാട് പഞ്ചായത്തുകളിൽ കൂടെ കടന്നുപോകുന്ന ശബരിമല പാതയെ അവഗണിക്കുന്നതായി വ്യാപക പരാതിയുണ്ട്. അപകട മേഖലയായ ളാഹയിൽ വളവുകളിൽ സ്ഥാപിച്ചിരുന്ന ഫ്ലെക്സിബിൾ ഡിവൈഡറുകൾ പൂർണമായി തകർന്നിട്ടും പുനഃസ്ഥാപിക്കാൻ നടപടി ഉണ്ടായിട്ടില്ല. പ്രധാനപ്പെട്ട ദിശാ ബോർഡുകൾ പോലും നശിച്ചു പോയാൽ മാറ്റിസ്ഥാപിക്കുന്ന ജോലികൾ ഇപ്പോൾ നടത്തുന്നില്ല. മലയോര മേഖലയിൽ അടുത്ത കാലത്തുണ്ടായ കനത്ത മഴയെയും മണ്ണിടിച്ചിലിനെയും തുടർന്ന് റോഡിലെ പല ഭാഗത്തും മലമുകളിൽനിന്നും മണ്ണും കല്ലും ഒഴുകിവന്ന്​ കിടക്കുകയാണ്. ഇത് നീക്കം ചെയ്ത്​ ശബരിമല റോഡ് പൂർണ അർത്ഥത്തിൽ ഗതാഗത യോഗ്യമാക്കാത്ത പക്ഷം തീർഥാടന തിരക്ക് ഏറുന്നതോടെ അപകടങ്ങൾക്കും സാധ്യതയേറും. പടം: File Name : IMG-20211022-WA0054 വെള്ളക്കെട്ട് രൂപപ്പെട്ട് തകർന്ന ശബരിമല റോഡ് File Name : IMG_20211028_143703 ക്യാപ്ഷൻ:കാടുമൂടി കിടക്കുന്ന ശബരിമല റോഡ്. ളാഹയിൽ നിന്നുള്ള ദൃശ്യം .

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.